ADVERTISEMENT

ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂളിൽ എൽഎൽബി (ഓണേഴ്സ്), എംഎംപി, പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 24ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. (National Law School of India University, Nagarbhavi, Bengaluru– 560242, ഫോൺ: 080–22313160, contactus@nls.ac.in; വെബ്: https://www.nls.ac.in) എ, ബി പ്രോഗ്രാമുകൾക്ക് അപേക്ഷാഫീ 2500 രൂപ. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 2000 രൂപ. ക്ലാസുകൾ ജൂലൈ ഒന്നിനു തുടങ്ങും.

(എ) 3–വർഷ എൽഎൽബി (ഓണേഴ്സ്)
120 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സാമുദായിക സംവരണമുണ്ട്. കൂടാതെ, ഓരോ കാറ്റഗറിയിലും 30% വനിതകൾക്കും 25% കർണാടകക്കാർക്കുമായി നീക്കിവച്ചിട്ടുമുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, ഭിന്നശേഷിവിഭാഗക്കാർക്ക് 40% മതി. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.ഡിസംബർ 31ന് അകം യോഗ്യത തെളിയിച്ചാൽ മതി.
യൂണിവേഴ്സിറ്റി മാർച്ച് 17ന് രാവിലെ 10 മുതൽ 12.30 വരെ NLSAT-LLB എന്ന ദേശീയതലത്തിലുള്ള എൻട്രൻസ് പരീക്ഷ നടത്തും. 150 മിനിറ്റ് പരീക്ഷയിൽ 75 മാർക്കിന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള എ പാർട്ടും 75 മാർക്കിന് വിവരണരീതി ചോദ്യങ്ങളുള്ള ബി പാർട്ടുമുണ്ട്. എ പാർട്ടിലെ പ്രകടനം തൃപ്തികകരമാണെങ്കിലേ ബി പാർട്ടിലെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യൂ. കോഴ്സിലെ ഒരു സീറ്റിന് 5 പേർ എന്ന ക്രമത്തിലാവും ബി പാർട്ടിലെ മൂല്യനിർണയത്തിനു തിരഞ്ഞെടുക്കുന്നത്.
2 പാർട്ടിലെയും മാർക്ക് കൂട്ടിയാണ് റാങ്കിങ്. പ്രവേശനത്തിനു പരിഗണിക്കാൻ ജനറൽ, സാമ്പത്തികപിന്നാക്ക വിഭാഗക്കാർ 75–ാം പെർസന്റൈലിലെങ്കിലും വരണം. മറ്റുള്ളവർ 40–ാം പെർസന്റൈലിലെങ്കിലും എത്തിയാൽ മതി.

(ബി) 2–വർഷ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി സീറ്റുകളുടെ സംഖ്യ, സംവരണക്രമം, മിനിമം യോഗ്യത, തീയതികൾ, എൻട്രൻസ് നിബന്ധനകൾ മുതലായവ എൽഎൽബി ഓണേഴ്സിന്റേതിനു സമാനമാണ്. എൻട്രൻസ് പരീക്ഷയുടെ പേർ NLSAT-MPP
(സി) പിഎച്ച്ഡി
1. പിഎച്ച്ഡി ലോ: 4 സീറ്റ്. 
2. പിഎച്ച്ഡി ഇന്റർ ഡിസിപ്ലിനറി : 4 സീറ്റ്.

Representative Image. Photo Credit : Billion Photos/ Shutterstock
Representative Image. Photo Credit : Billion Photos/ Shutterstock

എൻട്രൻസ്: ശ്രദ്ധിക്കാനേറെ
ഓരോ പാർട്ടിലെയും മാർക്ക് പൂജ്യത്തിൽ കുറയരുത്. ഒബ്ജെക്ടീവ് ചോദ്യങ്ങളിൽ ശരിയുത്തരത്തിന് ഒരു മാർക്ക് കിട്ടും. ഓരോ തെറ്റുത്തരത്തിനും ഉത്തരമെഴുതാതെ വിട്ടുകളയുന്ന ചോദ്യത്തിനും കാൽ മാർക്കു കുറയ്ക്കും. ഇതിനാൽ നെഗറ്റീവ് മാർക്കും വരാമെന്നതിനാലാണു പൂജ്യം മാർക്കു നിബന്ധന. പരീക്ഷ ഇന്ത്യയിലെ വിവിധകേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ സിലബസ് സൈറ്റിൽ വരും.

Content Summary:

Last Chance to Join National Law School's Prestigious Law and Policy Programs – Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com