ADVERTISEMENT

തിരുവനന്തപുരം :  അധ്യയന വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ തസ്തിക ഒഴിവുകൾ നികത്തിയുള്ള സ്ഥാനക്കയറ്റപ്പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പ്രിൻസിപ്പൽ തസ്തിക ഒഴിവുള്ള ഇരുനൂറോളം സ്കൂളുകളിൽ 128 സ്കൂളുകളിലാണ് 86 ഹയർസെക്കൻഡറി അധ്യാപകരെയും 42 ഹെഡ്മാസ്റ്റർമാരെയും സ്ഥാനക്കയറ്റം നൽകി നിയമിച്ചത്.

അധ്യയനവർഷത്തിന്റെ തുടക്കത്തിൽ നടത്തേണ്ട നിർണായകമായ സ്ഥാനക്കയറ്റ നിയമനമാണ് അവസാന മാസത്തിൽ നടത്തിയത്. സ്ഥാനക്കയറ്റത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് 2 മാസങ്ങൾക്ക് മുൻപ് ഗസറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും നിയമന ഉത്തരവ് വീണ്ടും നീണ്ടുപോകുകയായിരുന്നു. ഇതിനിടെ പട്ടികയിലുൾപ്പെട്ടിട്ടും അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിച്ചവരുമുണ്ട്. ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നിയമനടപടികൾ മൂലം നീണ്ടതിനെത്തുടർന്നാണ് പ്രിൻസിപ്പൽ സ്ഥാനക്കയറ്റവും വൈകിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപക സ്ഥലംമാറ്റം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

English Summary:

Department of Public Education Announces Principal Promotions for Higher Secondary Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com