ADVERTISEMENT

കേന്ദ്ര പൊലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ (എസ്ഐ) ഒഴിവിലേക്ക് എസ്‌എസ്‌സി വിജ്ഞാപനമായി. 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 9,10,13 തീയതികളിൽ. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ എസ്ഐ തസ്‌തികയിലാണു തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പൊലീസിൽ 186 ഒഴിവുമുണ്ട്.

∙യോഗ്യത (01.08.2024ന്): ബിരുദം. ഡൽഹി പൊലീസിലെ എസ്ഐ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികപരീക്ഷാ വേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ഡ്രൈവിങ് ലൈസൻസ് ഹാജരാക്കണം.
∙പ്രായം (01.08.2024ന്): 20–25. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
∙ശമ്പളം: എസ്ഐ (ജി‍‍ഡി), സിഎപിഎഫ്: 35,400–1,12,400 രൂപ. എസ്ഐ (എക്സിക്യൂട്ടീവ്), ഡൽഹി പൊലീസ്: 35,400–1,12,400 രൂപ.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേന. ശാരീരികയോഗ്യതയുടെയും കായികപരീക്ഷയുടെയും വിശദാംശങ്ങൾ വിജ്ഞാപനത്തിൽ. വിമുക്‌തഭടന്മാർക്കു കായികക്ഷമതാപരീക്ഷയില്ല.
∙കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും സെന്റർ കോഡും: തിരുവനന്തപുരം–9211, കൊല്ലം–9210, കോട്ടയം–9205, കോഴിക്കോട്–9206, തൃശൂർ–9212. മറ്റു കേന്ദ്രങ്ങളുടെ പട്ടിക സൈറ്റിൽ. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
∙ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. വിജ്ഞാപനത്തിനും ഓൺലൈൻ റജിസ്ട്രേഷനും www.ssc.nic.in, www.ssc.gov.in

Content Summary:

4187 SI Positions Open in Central Police Forces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com