ADVERTISEMENT

തിരുവനന്തപുരം :  വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയിലെ (ഐഐഎസ്ടി) 2024-25 എംടെക്, എംഎസ് പ്രവേശനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള സ്പോൺസേഡ് സീറ്റുകളിലേക്ക് 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 3ന് അകം എൻഒസി സമർപ്പിക്കണം. ഓൺലൈൻ ഇന്റർവ്യൂ ഏപ്രിൽ 8,9 തീയതികളിൽ. അപേക്ഷകർ 2 വർഷത്തെ സ്റ്റഡി ലീവ് വാങ്ങി ക്യാംപസിൽ താമസിക്കണം. ജൂലൈ 29നു ക്ലാസ് തുടങ്ങും.

2 വർഷ പിജി പ്രോഗ്രാം, പിഎച്ച്ഡിയിലേക്കു നയിക്കുന്ന പിജി പ്രോഗ്രാം (നിശ്ചിത ഗ്രേഡ് പോയിന്റ് ആവറേജിനു മുകളിലുള്ളവർക്ക് രണ്ടാം വർഷം പ്രോജക്ട് വേളയിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്യാം) എന്നിവയാണ് ലഭ്യമായിട്ടുള്ളത്. എയ്റോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, മാത്‌സ്, കെമിസ്ട്രി, ഫിസിക്സ്, എർത് ആൻഡ് സ്പേസ് സയൻസസ് എന്നീ വകുപ്പുകളിലെ വിവിധ പ്രോഗ്രാമുകളിൽ പഠനഗവേഷണങ്ങളാകാം. ഒരാൾക്കു 2 പ്രോഗ്രാമുകളിലേക്കു വരെ അപേക്ഷിക്കാം. 

English Summary:

IIST's MTech & MS Programs Open for Central Govt. Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com