ADVERTISEMENT

ന്യൂഡൽഹി : പുതിയ അധ്യയന വർഷത്തെ സിബിഎസ്ഇ 11, 12 ക്ലാസ് വാർഷിക ബോർഡ് പരീക്ഷകളിൽ കോംപിറ്റൻസി അധിഷ്ഠിത ചോദ്യങ്ങൾ കൂട്ടുന്നു. പാഠവിഷയങ്ങൾ വിദ്യാർഥികൾ എത്രത്തോളം മനസ്സിലാക്കിയെന്നു വിലയിരുത്താനുള്ള കോംപിറ്റൻസി അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, കേസ് ബേസ്ഡ് ചോദ്യങ്ങൾ എന്നിവ നിലവിൽ 40 ശതമാനമാണ്. ഇതാണ് 50 ശതമാനമാക്കുന്നത്.

കഴിഞ്ഞ അധ്യയനവർഷമാണ് ഇവ 30 ശതമാനത്തിൽ നിന്നു 40 ആക്കിയത്. ഹ്രസ്വ, വിശദ ഉത്തരങ്ങൾ നൽകാനുള്ള ചോദ്യങ്ങൾ നിലവിലെ 40ൽ നിന്നു ‌30 ശതമാനമായി കുറച്ചു. ബാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ 20 ശതമാനമായി തന്നെ തുടരും. സിബിഎസ്ഇയുടെ 9,10 ക്ലാസുകളിൽ ഈ മാറ്റങ്ങൾ കഴിഞ്ഞ വർഷം വരുത്തിയിരുന്നു.
 

English Summary:

CBSE Emphasizes Competency Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com