ADVERTISEMENT

ആർക്കിടെക്ചർ ബിരുദ പഠനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ ‘നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ’ (നാറ്റ) എഴുതാൻ സാധിക്കാത്തവർക്കായി അടുത്ത മാസം ഒരവസരം കൂടി നൽകും. കഴിഞ്ഞ ദിവസമാണ് ‘നാറ്റ’ രണ്ടാം സെഷൻ നടത്തിയത്. ആദ്യ സെഷൻ ഏപ്രിലിൽ നടന്നു.

 

ഏതെങ്കിലും ഒരു സെഷൻ മാത്രം എഴുതിയവർക്ക് അടുത്ത മാസത്തെ പരീക്ഷ എഴുതാം. മുൻപു നടന്ന 2 സെഷനുകളും എഴുതിയവർക്ക് അനുമതിയുണ്ടാകില്ല. തീയതിയും അപേക്ഷിക്കാനുള്ള സമയവും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഐഐടികളും എൻഐടികളും ഒഴികെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ ബി.ആർക് കോഴ്സുകളിലേക്ക് നാറ്റ സ്കോർ പരിഗണിച്ചാണു പ്രവേശനം നൽകുന്നത്.

English Summary: National Aptitude Test in Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com