ADVERTISEMENT

ന്യൂഡൽഹി ∙ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിന്റെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ഐഐടികളും എൻഐടികളുമൊഴികെയുള്ള എൻജിനീയറിങ് കോളജുകൾക്കു വേണ്ടി തയാറാക്കുന്ന പുതിയ പാഠ്യപദ്ധതിയിൽ മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി എന്നിവയുമായി ബന്ധപ്പെട്ട 2 പുതിയ കോഴ്സുകളും മൈക്രോ സ്പെഷലൈസേഷൻ വിഷയങ്ങളും ഉൾപ്പെടുത്തുമെന്നാണു വിവരം. പാഠ്യപദ്ധതിയുടെ അന്തിമ കരട് വിദഗ്ധ സമിതി ഏതാനും ആഴ്ചകൾക്കകം പ്രസിദ്ധീകരിക്കും.

 

കമ്പനികളുടെ ആവശ്യം കൂടി മനസ്സിലാക്കിയാകും കോഴ്സ് ഘടന പുതുക്കുക. തിയറി ഓഫ് കംപ്യൂട്ടിങ്, കംപൈലർ ഡിസൈൻ എന്നീ വിഷയങ്ങൾ ഒഴിവാക്കും. ആകെ 10 കോർ വിഷയങ്ങളാകും പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ഓരോ കോർ വിഷയത്തിലും വിദ്യാർഥികൾക്കു ലഭിക്കേണ്ട 5–6 പഠനഫലങ്ങൾ പ്രത്യേകം നിശ്ചയിക്കും.

 

അക്കാദമിക് വിദഗ്ധർക്കു പുറമേ ടിസിഎസ്, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഐബിഎം തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ പ്രതിനിധിയും സമിതിയിലുണ്ട്.

 

Content Summary : Computer science engineering is getting a new curriculum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com