ADVERTISEMENT

എന്തെങ്കിലും ജോലി സ്വന്തമാക്കാനുള്ള വഴി മാത്രമായാണ്‌ പലരും ഇന്ന്‌ വിദ്യാഭ്യാസത്തെ കാണുന്നത്‌. എന്നാല്‍ ഒരു ജോലിക്കും അപ്പുറം സവിശേഷ യോഗ്യതകളും ആദര്‍ശഗുണങ്ങളുമുള്ള മികവുറ്റ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയാണ്‌ യഥാർഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിച്ച്‌ കൊണ്ട്‌ നാടിനും വീടിനും രാജ്യത്തിനും ലോകത്തിനും തന്നെ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ്‌ ബംഗലൂരുവിലെ എച്ച്‌കെബികെ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്സ്.

hkbk-group-of-institutions-bengaluru-article-image-one

അക്കാദമിക പ്രകടനത്തിന്റെയും ഗുണനിലവാരത്തിന്റെയും നൂതനാശയങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന എച്ച്‌കെബികെ സ്ഥാപനങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കത്തിജ്വലിക്കുന്ന ദീപസ്‌തംഭമാണ്‌. എന്‍ജിനീയറിങ്‌, അലൈഡ്‌ ഹെല്‍ത്ത്‌ സയന്‍സ്‌, മാനേജ്‌മെന്റ്‌, ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിങ്ങനെ വിവിധ പഠനശാഖകളിലായി ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാണ്‌.
Engineering Courses
1) Computer Science Engineering
2) Artificial Intelligece and Machine Learing
3) Information Science Engineering
4) Electronics and Communication Engineering
5) Mechanical Engineering

Degree Courses
1) BCA (Artificial Intelligence / Cloud Computing / Data Science / Cyber Security)
2) BBA (Logistics and Supply chain management / Data Analytics)
3) BBA Aviation
4) B.Com SAP / Logisics and Supply Chain / ACCA)

Physiotherapy Course -  BPT
Management Course - MBA
Allied Health Science Course - MIT, MLT

hkbk-group-of-institutions-bengaluru-article-image-three

പരമ്പരാഗത അതിര്‍ത്തികള്‍ താണ്ടുന്ന നൂതന വിദ്യാഭ്യാസം
ബംഗലൂരു നാഗവരയില്‍ മാന്യത ടെക്‌ പാര്‍ക്കിന്‌ എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന എച്ച്‌കെബികെ സ്ഥാപനങ്ങള്‍ പഠനത്തിന്‌ അനുയോജ്യമായ പ്രശാന്ത സുന്ദരമായ ചുറ്റുപാടുകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഒരുക്കുന്നത്‌. പരമ്പരാഗത അതിരുകള്‍ താണ്ടുന്ന ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനം പഠനമെന്നത്‌ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നു. എച്ച്‌കെബികെ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌, എച്ച്‌കെബികെ ഡിഗ്രി കോളജ്‌, എച്ച്‌കെബികെ കോളജ്‌ ഓഫ്‌ ഫിസിയോതെറാപ്പി, എച്ച്‌കെബികെ കോളജ്‌ ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സ്‌, എച്ച്‌കെബികെ പ്രീ യൂണിവേഴ്‌സിറ്റി, എച്ച്‌കെബികെ സായാഹ്ന ഡിഗ്രി കോളജ്‌ എന്നിവിടങ്ങളിലായി അതിനൂതനങ്ങളായ എണ്ണം പറഞ്ഞ കോഴ്‌സുകളാണ്‌ എച്ച്‌കെബികെ നല്‍കുന്നത്‌. 

hkbk-group-of-institutions-bengaluru-article-image-four

അക്രഡിറ്റേഷനുകള്‍
എച്ച്‌കെബികെയുള്ള അക്കാദമിക മികവിന്റെ തെളിവാണ്‌ ഇവിടുത്തെ വിവിധ കോഴ്‌സുകള്‍ക്ക്‌ ലഭിച്ചിരിക്കുന്ന നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ അക്രഡിറ്റേഷന്‍ (എന്‍ബിഎ), നാഷണല്‍ അസസ്‌മെന്റ്‌ ആന്‍ഡ്‌ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്‌) അക്രഡിറ്റേഷനുകളും അംഗീകാരങ്ങളും. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ്‌ എച്ച്‌കെബികെയ്‌ക്ക്‌ ലഭിച്ച ഇത്തരം അക്രഡിറ്റേഷനുകള്‍. അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും മേഖലയിലെ മികവിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പര്യായങ്ങളായ ഇവിടുത്തെ അധ്യാപകര്‍ ഓരോ വിദ്യാര്‍ഥിക്കും വ്യക്തിഗത ശ്രദ്ധ നല്‍കി അവരെ അക്കാദമിക, പ്രഫഷണല്‍ വിജയങ്ങളിലേക്ക്‌ നയിക്കുന്നു. 

ലോകോത്തരവും ആധുനികവുമായ സൗകര്യങ്ങള്‍
പഠനത്തെ വേറെ ലെവല്‍ അനുഭവമാക്കി തീര്‍ക്കാനുള്ള അത്യന്താധുനിക സൗകര്യങ്ങളാണ്‌ എച്ച്‌കെബികെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. വിശാലമായ ലൈബ്രറികള്‍, പ്രചോദനാത്മകമായ ചര്‍ച്ചാ മുറികള്‍, വലിയ പ്ലേ ഗ്രൗണ്ടുകള്‍, ആധുനിക ലബോറട്ടറികള്‍, മികച്ച ഹോസ്‌റ്റല്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികളുടെ ബുദ്ധിപരമായ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. 

hkbk-group-of-institutions-bengaluru-article-image-five

തുടര്‍ക്കഥയാകുന്ന വിജയങ്ങള്‍
ഇവിടുത്തെ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി കൈവരിക്കുന്ന 95 ശതമാനത്തിന്‌ മുകളിലെ വിജയ ശതമാനവും യൂണിവേഴ്‌സിറ്റി റാങ്കുകളുമൊക്കെ എച്ച്‌കെബികെയുടെ പഠനമികവിന്റെ നേര്‍സാക്ഷ്യങ്ങളാണ്‌. വ്യവസായ മേഖലയുമായി എച്ച്‌കെബികെ ഗ്രൂപ്പ്‌ പുലര്‍ത്തുന്ന അടുത്ത ബന്ധം വിദ്യാര്‍ഥികള്‍ക്ക്‌ പ്രായോഗിക തൊഴില്‍ പരിചയത്തിനും ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനും പ്ലേസ്‌മെന്റിനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നു. ഇന്‍ഫോസിസ്‌, ഗൂഗിള്‍, സിസ്‌കോ, ഒറാക്കിള്‍, മൈക്രോസോഫ്‌ട്‌ എന്നിങ്ങനെയുള്ള വിശിഷ്ട സ്ഥാപനങ്ങളുമായി എച്ച്‌കെബികെയ്‌ക്കുള്ള പങ്കാളിത്തം സാങ്കേതിക വിദ്യയുടെയും ബിസിനസ്സിന്റെയും മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ടറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. 

എച്ച്‌കെബികെയിലെ സജീവമായ പ്ലേസ്‌മെന്റ്‌ സെല്‍ ഓരോ വര്‍ഷവും 200ല്‍പ്പരം തൊഴിലുടമകളെ ഇവിടെ റിക്രൂട്ട്‌മെന്റിനായി എത്തിക്കുന്നു. ബഹുരാഷ്ട്രകമ്പനികളായ ഗൂഗിളും വിപ്രോയും ഇന്‍ഫോസിസും ഡെല്ലും മുതല്‍ ഇന്ത്യന്‍ വ്യോമസേനയും നാവിക സേനയും വരെ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക്‌ ഓരോ വര്‍ഷവും തൊഴിലവസരങ്ങള്‍ നല്‍കുന്നു. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ എച്ച്‌കെബികെ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങളുടെ പിന്നിലുള്ളത്‌. തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്ത്‌ ഓരോ മേഖലയിലെയും നേതൃസ്ഥാനത്തേക്ക്‌ ഉയര്‍ന്ന്‌ വരാന്‍ എച്ച്‌കെബികെയിലെ അധ്യയനം വിദ്യാര്‍ഥികളെ സഹായിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്‌മിഷനും സന്ദര്‍ശിക്കുക: https://www.hkbk.edu.in/

English Summary:

HKBK Group of Institutions - Legacy of Excellence Since 1997

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com