ADVERTISEMENT

ചെറുതും വലുതുമായ ഒട്ടേറെ ക്വിസ് മത്സരങ്ങൾ നാട്ടിലും സ്കൂളിലും ഒക്കെ നടക്കുന്നുണ്ട്. ഇതിലൊക്കെ നല്ലൊരു പങ്ക് ചോദ്യങ്ങൾക്കും ഉത്തരം പത്രം വായിച്ചാൽ കിട്ടും. പത്രം വായിക്കുകയും വിവരങ്ങൾ എഴുതിവയ്ക്കുകയും ചെയ്താൽ ആ അറിവുകൾ നിങ്ങളെ താരമാക്കും. പത്രം എങ്ങനെ നന്നായി വായിക്കാം എന്നാണ് സംശയമെങ്കിൽ മേയ് 15 നിങ്ങൾക്കുള്ളതാണ്. മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ മേയ് 15 മുതൽ 19 വരെ ഒാൺലൈനായി നടത്തുന്ന സമ്മർ ക്യാംപിൽ, മേയ് 15ന് തിരുവനന്തപുരം ഫോർച്യൂൺ െഎഎഎസ് അക്കാദമി സീനിയർ ഫാക്കൽറ്റി ആനന്ദ് ജസ്റ്റിനോട് നേരിട്ട് സംശയങ്ങൾ ചോദിക്കാം. 

 

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

 

ജീവിതത്തിൽ വിജയിച്ചവരുടെ അനുഭവപാഠങ്ങൾ അടുത്തറിഞ്ഞാൽ കുഞ്ഞുമനസ്സുകളിൽ ലക്ഷ്യബോധമുണ്ടാകാൻ പ്രചോദനമാകും. ജീവിതത്തിൽ വിജയിച്ച അഞ്ചു പേരെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സമ്മർ ക്യാംപ്. തിരുവനന്തപുരം ഫോർച്യൂൺ െഎഎഎസ് അക്കാദമി സീനിയർ ഫാക്കൽറ്റി ആനന്ദ് ജസ്റ്റിൻ, കരിയർ വിദഗ്ധൻ പി.എൽ. ജോമി, കേരള പൊലീസ് സൈബർഡോം ടീം, റേഡിയോ മാംഗോ ആർജെ നീന, പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ െഎഎഎസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ക്യാംപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സമ്മർ ക്യാംപിൽ പങ്കെടുക്കാൻ സന്ദർശിക്കുക https://www.manoramahorizon.com/course/camp-horizon/ അല്ലെങ്കിൽ വിളിക്കൂ 9048991111

 

Content Summary : Horizon Summer Camp: Experience the magic of achieving your dreams

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com