ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന വിഡിയോകളിലൂടെ യൂട്യൂബ് കോടിക്കണക്കിനു രൂപ സമ്പാദിക്കുന്നുണ്ടെന്ന് വിമർശനം. സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹേറ്റ് എന്ന സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കഴിഞ്ഞ 6 വർഷത്തെ 12058 വിഡിയോകൾ റിവ്യു ചെയ്താണ് നിഗമനത്തിലെത്തിയത്. 96 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള വിഡിയോകളാണ് പരിഗണിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ശാസ്ത്രീയധാരണകളെ കണക്കിലെടുക്കാത്തതാണു നിഗമനങ്ങൾ. മനുഷ്യപ്രവർത്തനം വഴി താപനിലയിലും കാലാവസ്ഥാ ഘടനയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടായെന്ന വാദഗതിയെ ഇതു തള്ളുന്നു. കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നും അതൊരു പ്രൊപ്പഗാൻഡയാണെന്നുമൊക്കെയുള്ള വാദങ്ങൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഇത്തരം വിഡിയോകൾക്ക് യൂട്യൂബിലൂടെ പരസ്യവരുമാനം സമ്പാദിക്കുന്നതിന് വിലക്കുണ്ട്. ആയതിനാൽ കാലാവസ്ഥാ വ്യതിയാന വിരുദ്ധവാദക്കാർ പുതിയൊരു തന്ത്രമൊരുക്കിയിരിക്കുകയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഇല്ലെന്ന് ഇവർ തങ്ങളുടെ വിഡിയോകളിൽ പറയില്ല. എന്നാൽ ഇതിനെതിരെയുള്ള പരിഹാരമാർഗങ്ങൾ ഉപയോഗമില്ലാത്തതാണെന്നും കാലാവസ്ഥാ ശാസ്ത്രവും പാരിസ്ഥിതിക പ്രവർത്തനവും വിശ്വാസ്യതയില്ലാത്തതാണെന്നുമൊക്കെയാണ് പ്രചാരണം.

ഇത്തരം ചാനലുകളിലെ പരസ്യവരുമാനത്തിലൂടെ യൂട്യൂബിൽ ലഭിക്കുന്നത് 1.34 കോടി യുഎസ് ഡോളറാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 80 കോടി രൂപയോളം വരുമിത്. ഇക്കാര്യങ്ങൾ ഗവേഷകർ യൂട്യൂബിനെ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com