ADVERTISEMENT

മഹാരാഷ്ട്രയിലെ തഡോബ ദേശീയ ഉദ്യാനത്തിലെ  കരിമ്പുലിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞവർഷം കരിമ്പുലിയുടെ ചിത്രങ്ങൾ പകർത്തിയ 24 കാരനായ അനുരാഗ് ഗവാണ്ടേ  എന്ന വന്യജീവി ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകൾ തന്നെയാണ് ഇത്തവണയും കരിമ്പുലിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം അമ്മയ്ക്കും സഹോദരനും ഒപ്പം വനത്തിനുള്ളിലൂടെ സഫാരി നടത്തുന്നതിനിടെ യാദൃശ്ചികമായി കരിമ്പുലിയെ കാണുകയായിരുന്നു.അന്ന് മാനിനെ വേട്ടയാടുന്നതിനിടെ വാഹനത്തിൻറെ ശബ്ദം കേട്ട് പുലി കുറ്റിക്കാടിനുള്ളിലേക്ക് മറഞ്ഞെങ്കിലും അതിന്റെ ഏതാനും ചിത്രങ്ങൾ പകർത്താൻ അന്ന് അനുരാഗിന് സാധിച്ചിരുന്നു. ഇത്തവണ  വനത്തിലൂടെ യാത്ര ചെയ്തപ്പോൾ അനുരാഗ് അല്പം കൂടി ജാഗ്രത പുലർത്തിയിരുന്നു. അതിനാൽ കരിമ്പുലിക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ 30 അടി അകലത്തിൽ നിന്ന്  കുറച്ചു കൂടി മനോഹരമായ ചിത്രങ്ങളും ഒരു ദൃശ്യവും പകർത്താൻ സാധിച്ചു.

വനത്തിനുള്ളിലെ വഴിത്താര മുറിച്ചുകടക്കുന്നതിനിടെ  അനുരാഗിന്റെ ക്യാമറയിലേക്ക് പുലി തിരിഞ്ഞു നോക്കുകയും ചെയ്തു. ഇത്തവണ കരിമ്പുലിയെ കണ്ട ഉടൻ തന്നെ വാഹനം നിർത്തിയിടുകയായിരുന്നു. ജംഗിൾ സഫാരി ഗെറ്റവേ എന്ന സ്വന്തം വെബ്സൈറ്റിലാണ് അനുരാഗ് താൻ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വന്യജീവി ഫൊട്ടോഗ്രഫി മേഖലയിൽ  നാല് വർഷമായി  പ്രവർത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷം കരിമ്പുലിയെ കണ്ടതിനുശേഷം തന്റെ ശ്രദ്ധ മുഴുവൻ തഡോബ വനത്തിൽ തന്നെയാണ് എന്ന് അനുരാഗ് പറയുന്നു. മിനുങ്ങുന്ന കറുത്ത രോമങ്ങളാണ് കരിമ്പുലിയുടെ ശരീരത്തിലുള്ളത്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ പുള്ളികൾ കാണാൻ സാധിക്കൂ. രണ്ടാം തവണയാണ് പുലിയെ കാണുന്നതെങ്കിലും ആദ്യകാഴ്ചയിൽ ഉണ്ടായ അതെ ഉത്സാഹമാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Indian wildlife photographer Anurag Gawande captures rare black leopard on film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com