ADVERTISEMENT

കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മരത്തിനു മുകളിൽ  ഏറ്റുമുട്ടാൻ ശ്രമിക്കുന്ന കരിമ്പുലിയും പുള്ളിപ്പുലിയുമാണ് ദൃശ്യത്തിലെ താരങ്ങൾ. കബനിയിൽ നിന്ന് മാർച്ച് 6ന് പകർത്തിയതാണ് ഈ അപൂർവ കാഴ്ച. കൂറ്റൻ മരത്തിനു മുകളിലായിരുന്നു പുള്ളിപ്പുലിയും കരിമ്പുലിയും. വിജയ് പ്രഭുവാണ് ദൃശ്യം പകർത്തിയത്. കബനിയിൽ സായ എന്നു പേരുള്ള ഒരേയൊരു കരിമ്പുലിയാണുള്ളത്. സായയുടെ എതിരാളിയായ സ്കെയർഫേസ് ആണ് മരത്തിനു മുകളിലിരുന്നത്.

സായുടെ സന്തത സഹചാരി ക്ലിയോപാട്ര എന്ന പെൺപുലിലാണ്. സാധാരണഗതിയിൽ ഇണകളിലെ ആൺവർഗമാണ് എന്തിലും മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ സായയുടെയും ക്ലിയോപാട്രയുടെയും കാര്യത്തിൽ ക്ലിയോപാട്രയ്ക്കാണ് കൂടുതൽ ആധിപത്യം. പലപ്പോഴും സായ ക്ലിയോപാട്രയെ പിന്തുടരുകയാണ് ചെയ്യാറുള്ളത്.

ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയാണ് ട്വിറ്ററിൽ ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷ കണക്കിനാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: An "Epic Encounter" Between A Black Panther And Leopard In Kabini. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com