ADVERTISEMENT

യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ അവിടെനിന്നും  പലായനം ചെയ്യുന്നവരെക്കുറിച്ചുള്ള ധാരാളം വാർത്തകളാണ് പുറത്തുവരുന്നത്. തങ്ങളുടെ വളർത്തുമൃഗങ്ങളെയടക്കം വിമാനങ്ങളിൽ കയറ്റി മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുകയാണ്  ഇവിടെയുള്ളവർ. എന്നാൽ ഈ സമയത്ത്  യുക്രെയ്നിലെ മൃഗശാലയിൽ കഴിയുന്ന  വന്യമൃഗങ്ങളുടെ അവസ്ഥയെന്താകും. മനുഷ്യരുടെ കാര്യം തന്നെ കഷ്ടത്തിലായിരിക്കുന്നതിനിടയ്ക്ക് വേണ്ടത്ര പരിചരണവും ഭക്ഷണവും ലഭിക്കാതെ പലതും അതീവ ദയനീയാവസ്ഥയിലാണ്. അത്തരത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരു സിംഹത്തെയും ചെന്നായെയും രക്ഷപ്പെടുത്തി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ടിം ലോക്സ് എന്ന വ്യക്തി. ഒരു ബസിനുള്ളിൽ കയറ്റിയാണ് അദ്ദേഹം രണ്ടു മൃഗങ്ങളെയും അതിർത്തി കടത്തിയത്. 

 

ഇറാഖ് സ്വദേശിയായ ടിം യുക്രെയ്നിലെ ജനങ്ങൾക്ക് സഹായങ്ങളെത്തിക്കാനായി  പ്രവർത്തിക്കുന്നതിനിടെ യാദൃശ്ചികമായാണ് സിംബ എന്ന സിംഹവും അകേല എന്ന ചെന്നായയും മൃഗശാലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം  അറിയുന്നത്. അവയെ എങ്ങനെയെങ്കിലും സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. യുദ്ധമുഖമായതിനാൽ വേണ്ടത്ര സൗകര്യങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. 

 

ടിമ്മിന്റ ഉദ്യമത്തെക്കുറിച്ച് അറിഞ്ഞതോടെ ചില സുഹൃത്തുക്കളും അദ്ദേഹത്തെ സഹായിക്കാനെത്തി. മൃഗശാലയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ കൂടുകളിൽ നിന്നും സിംബയേയും അകേലയേയും ചെറിയ ഇരുമ്പ് കൂടുകളിലേക്ക് നീക്കി. 

മിനി ബസിനുള്ളിലെ സീറ്റുകൾ നീക്കം ചെയ്ത് അവയുടെ കൂടുകൾ വയ്ക്കാൻ വേണ്ട സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് ക്രെയ്നുകൾ ഉപയോഗിച്ച് കൂടുകൾ ഉയർത്തി ബസിനുള്ളിലേക്ക് മാറ്റി. മൂന്നു മണിക്കൂറോളം സമയമെടുത്താണ്  ബസിനുനുള്ളിലേക്ക് അവയെ സുരക്ഷിതമായി കയറ്റി അതിർത്തി കടന്നത്.

 

English Summary:  In Remarkable Rescue Op, Man Evacuates Lion And Wolf From Ukraine In Bus 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com