ADVERTISEMENT

റസ്‌റ്ററന്റിൽ യുവതിയുടെ പ്ലേറ്റിൽ നിന്ന് ഒരു പക്ഷി പാസ്ത മോഷ്ടിക്കുന്നതിന്റെ വിഡിയോ വൈറലാകുന്നു. തിരക്കുള്ള റസ്റ്ററന്റില്‍ ധൈര്യപൂർവം കയറി യുവതിയുടെ കൺമുൻപിൽ വച്ചായിരുന്നു പാത്രത്തിന്റെ വക്കിലിരുന്ന് പാസ്ത തിന്നത്.

ആശ്ചര്യത്തോടെ വായപൊത്തി ഇരിക്കുന്ന യുവതിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. അവർ കഴിച്ചുകൊണ്ടിരുന്ന പാത്രത്തിനരികിൽ ഒരു പക്ഷിയിരുന്ന് പാസ്ത കഴിക്കുന്നു. ഈ സമയം പക്ഷിയെ ആട്ടിയോടിക്കാൻ യുവതി തയാറായില്ല. ആവശ്യത്തിനു ഭക്ഷണം കഴിച്ചശേഷം പക്ഷി അവിടെനിന്നും പറന്നുപോവുകയായിരുന്നു. ലാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പുറത്തുവന്ന വിഡിയോ 41 മില്യൺ ആളുകളാണ് കണ്ടത്. ‘ഞാൻ ഒരിക്കലും പക്ഷിയുടെ പ്രവൃത്തിയെ കുറ്റപ്പെടുത്തില്ല. അതിന് വിശന്നതുകൊണ്ടാകാം പാസ്ത കഴിക്കാൻ എത്തിയത്.’–വിഡിയോയ്ക്കൊപ്പം കുറിച്ചു.

യുവതിയുടെ അരികിൽ നിന്ന് പറന്നകന്ന പക്ഷി മറ്റ് ചിലരുടെ ടേബിളുകളിലും പോയിരുന്നു. തന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന സ്ത്രീയുടെ അരികിൽ നൽക്കുന്ന പക്ഷിയുടെ ചിത്രം യുവതി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

English Summary: Bird eats pasta from woman’s plate at restaurant. Viral video has 41 million views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com