ADVERTISEMENT

ജാവ പെരകിന്റെ കേരളത്തിലെ ആദ്യ സെലിബ്രിറ്റി ഉടമയായി നടൻ വിനു മോഹൻ. കൊച്ചിയിലെ ജാവ വിതരണക്കാരിൽ നിന്നാണ് താരം പെരക് സ്വന്തമാക്കിയത്. കഴിഞ്ഞ മാസം മുതലാണ് ജാവയുടെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ പെരകിന്റെ വിതരണം കമ്പനി ആരംഭിച്ചത്. ബോബർ സ്റ്റൈലിലുള്ള ഈ ബൈക്കിന്റെ വില 1.94 ലക്ഷം രൂപയാണ്.

vinu-mohan
Image Source: Vinu Mohan FB Page

ബിഎസ്‍ 6 നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുക. 30.6 പിഎസ് കരുത്തും 32.74 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്, ആറു സ്പീഡാണ് ഗിയർബോക്സ്.

vinu-mohan-2
Image Source: Vinu Mohan FB Page

ക്ലാസിക് മോട്ടർസൈക്കിളുകളുടെ സമവാക്യം തന്നെ മാറ്റാൻ പോന്ന രൂപഭംഗിയാണ് പെരക്കിന് എന്നാണ് ജാവ പറയുന്നത്. വിപണിയിലെ ഏതൊരു ബൈക്കിനേയും വെല്ലുവിളിക്കുന്ന രൂപഗുണത്തിലെത്തുന്ന പെരക് യുവാക്കൾക്ക് ഹരമാകുമെന്നാണ് ജാവയുടെ പ്രതീക്ഷ.

English Summary: Vinu Mohan Bought Jawa Perak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com