ADVERTISEMENT

വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഹാരിയറിന്റേയും സഫാരിയുടേയും ചിത്രങ്ങൾ പുറത്തുവിട്ട് ടാറ്റ. ഏറെ മാറ്റങ്ങളുമായി എത്തുന്ന ഇരു എസ്‍യുവികൾക്കും ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് നൽകിയിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നൽകി ബുക്ക് ചെയ്താൽ എസ്‍യുവികളുടെ ആദ്യ ഉടമകളിൽ ഒരാളാകാം.

tata-harrier-1

ടാറ്റ ഹാരിയർ

ഹാരിയറിന്റെ മുൻഭാഗത്ത് ഏറെ മാറ്റങ്ങളുണ്ട്. വലുപ്പം കൂടിയ ഗ്രില്ലാണ്. ‌‌ഗ്രില്ലിനെ രണ്ടായി തിരിക്കുന്ന തരത്തിൽ ബ്ലാക്ക് സ്പ്ലിറ്റ് ബാൻഡുണ്ട്. ഗ്രില്ലിന്റെ മുകൾ ഭാഗത്ത് നെക്സോണിനു സമാനമായ ഫുൾ ലെങ്ത് എൽഇഡി സ്ട്രിപ്പുണ്ട്. ആദ്യ ഹാരിയറിന് സമാനമായ രീതിയിൽ ബംബറിന് മധ്യത്തിലാണ് ഹെ‍ഡ്‌ലാംപ് കൺസോൺ. ഇരുവശങ്ങളിലേയും ഹെഡ്‌ലാംപ് കൺസോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. ബംബറിന്റെ താഴ്ഭാഗത്തിന് കറുത്ത നിറമാണ് നൽകിയിരിക്കുന്നത്. വശങ്ങളിൽ കാര്യമായി മാറ്റങ്ങളില്ല അഞ്ച് സ്പോക്ക് അലോയ് വീലുകളാണ്. പിൻഭാഗത്തും മാറ്റങ്ങളുണ്ട്. മാറ്റങ്ങൾ വരുത്തിയ ഫുൾ ലെങ്ത് എൽഇഡി ടെയില്‍ ലാംപുകളാണ്. ഗ്ലോസ് ബ്ലാക് ഫിനിഷുള്ള സ്കിഡ് പ്ലേറ്റുമുണ്ട്. 

tata-harrier-2

ഇന്റീരിയറിൽ ഏറെ മാറ്റങ്ങളുണ്ട്. ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം. ട്രീമ്മിന് അനുസരിച്ച് 10.25 ഇഞ്ച്, 12.3 ഇഞ്ച് സ്ക്രീനുകൾ ലഭിക്കും. ഡാഷ് ബോഡിൽ ടെക്സ്റ്റേഡ് ടോപ് പാനൽ, ഗ്ലോസ് ബ്ലാക് സർഫസസ്, ലതറേറ്റ് പാഡിങ്സ്, എൽഇ‍ഡി ആംബിയന്റ് ലൈറ്റ് എന്നിവ നൽകിയിട്ടുണ്ട്. നെക്സോണിന് സമാനമായ ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിങ് വീലാണ്. രണ്ട് സ്പോക്കിന് പകരം നാലു സ്പോക്കുകള്‍ നൽകിയിരിക്കുന്നു. 10.25 ഇഞ്ച് കസ്റ്റമൈസബിൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. നാവിഗേഷൻ ഫീച്ചറുമുണ്ട്. സെന്റർ കൺസോൾ ഏരിയ ചെറുതായി, ഡിജിറ്റൽ ഡിസ്പ്ലെയുള്ള റോട്ടറി ഡ്രൈവ് മോഡ് സെലക്റ്ററും ചെറിയ ഗിയർലിവറുമുണ്ട്. ഉയർന്ന വകഭേദത്തിൽ ഇലക്ട്രോണിക് പാർക് ബ്രേക്കുകളാണ്.

tata-harrier-3

വെൽക്കം ഗുഡ്ബൈ അനിമേഷനുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾ, എയ്റോ ഇൻസേർട്ടുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സോൺ എസി, 10 സ്പീക്കർ ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റം, മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേർഡ് മുൻസീറ്റ്, ജസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽ ഗേറ്റ്, ബൈ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, എഡിഎഎസ്, അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകൾ എന്നിവയുണ്ട്.

tata-safari-1

സഫാരി

ഹാരിയറിന് സമാനമായ ലുക്കാണ് സഫാരിക്കും. ഗ്രില്ലിൽ ചെറിയ മാറ്റങ്ങളുണ്ട്. സി ആകൃതിയിലുള്ള എൽഇഡി ഹെ‍‍ഡ്‌ലാംപ് കൺസോളും എൽഇഡി ലൈറ്റ് ബാറുമെല്ലാം ഹാരിയറിലേതു പോലെ തന്നെ. എന്നാൽ ഹാരിയറിൽ നിന്ന് വ്യത്യസ്തമായി ഹെ‍‍ഡ്‌ലാംപ് അൽപം ഉയർന്നാണ്. പുതിയ ടെയിൽ ലാംപും എൽഇഡി കണക്റ്റഡ് ലാംപുമുണ്ട്. സെന്റർ ഡാഷ്ബോർഡിലെ ടെക്സ്റ്ററിലെ മാറ്റങ്ങൾ ഒഴിച്ചാൽ ബാക്കി ഹാരിയറിന് സമാനം. സഫാരിയുടെ പിൻസീറ്റിലും വെന്റിലേറ്റഡ് സൗകര്യം കൊണ്ടുവന്നിരിക്കുന്നു. 

tata-safari-2

ഹാരിയർ, സഫാരി ട്രിമ്മുകൾ

നെക്സോണിന് സമാനമായ ട്രിം നിരയാണ് ഇരുമോഡലുകളിലും. ഹാരിയറിൽ സ്മാർട്ട്, പ്യൂവർ, അഡ്വഞ്ചർ, ഫിയർലെസ് ട്രിമ്മുകളും സഫാരിയിൽ സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അക്കബ്ലീഷ് ട്രീമ്മുകളു നൽകിയിരിക്കുന്നു. നെക്സോണിനെപ്പോലെ പ്രത്യേക നിറങ്ങളുമുണ്ടാകും.

എൻജിൻ

എൻജിനിൽ കാര്യമായ മാറ്റങ്ങളില്ല.170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിൻ തന്നെയാണ് ഇരു മോഡലുകളിലും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ. നോമൽ, റഫ്, വെറ്റ് ടെറൈൻ മോഡുകളും ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡലുകളും. സസ്പെൻഷനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. 

English Summary: Tata Harrier, Safari Facelifts Revealed

English Summary:

Tata Harrier, Safari Facelifts Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com