ADVERTISEMENT

ടോക്കിയോയിൽ പ്രദർശിപ്പിച്ച പുതിയ സ്വിഫ്റ്റിന്റെ എൻജിൻ വിവരങ്ങൾ പുറത്തത്. പെട്രോൾ, പെട്രോൾ മൈൽഡ് ഹൈബ്രിഡ് ഓപ്ഷനുകളിൽ ഇസഡ്12 ഇ എന്ന പുതിയ എൻജിൻ ലഭിക്കും. ടോക്കിയോ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ഇസഡ് സീരീസിൽ പെട്ട ഈ എൻജിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അടുത്ത വർഷം പകുതിയിൽ ഇന്ത്യയിലെത്തുന്ന സ്വിഫ്റ്റിനും ഈ എൻജിൻ തന്നെയാകും എത്തുക.

നിലവിലെ 1.2 ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനെക്കാൾ 3 ബിഎച്ച്പി കരുത്തും 60 എൻഎം ടോർക്കും അധികമുണ്ട് പുതിയ എൻജിന്. ജാപ്പനീസ് വിപണിയ്ക്കുള്ള സ്വിഫ്റ്റിലെ 1197 സിസി പെട്രോൾ എൻജിന് 82 ബിഎച്ച്പി കരുത്തും 108 എൻഎം ടോർക്കുമുണ്ട്. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള എൻജിന് 24.5 കിലോമീറ്ററും സാദാ എൻജിന് 23.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ഇന്ത്യൻ വിപണിയിലേക്ക് ഈ എൻജിൻ തന്നെയായിരിക്കും എത്തുകയെങ്കിലും കരുത്തിന്റെയും ടോർക്കിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല.  ജാപ്പനീസ് വിപണിയിൽ സിവിടി ഗിയർബോക്സ് വാഹനം പുറത്തിറങ്ങുമെങ്കിലും ഇന്ത്യയിൽ 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളിൽ മാത്രമായിരിക്കും ലഭിക്കുന്നത്.

English Summary:

Auto News, India-bound Maruti Swift engine details Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com