ADVERTISEMENT

മൂന്നു ഡോര്‍ ഥാറിന്റെ സ്പെഷൽ എഡിഷൻ ഥാര്‍ എര്‍ത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. മരുഭൂമിയുടെ മനോഹരമായ നിറമാണ് എര്‍ത്ത് എഡിഷന് നല്‍കിയിരിക്കുന്നത്. ഓഫ് റോഡിങ്ങിന് യോജിച്ച കുടുംബ വാഹനമായാണ് വരവ്. ഫീച്ചറുകളുടേയും പ്രകടനത്തിന്റേയും മൂല്യമെടുത്താല്‍ വിലയും ഥാര്‍ എര്‍ത്തിനെ ആകര്‍ഷകമാക്കുന്നു.

mahindra-thar-earth-edition-1

ഡെസേര്‍ട്ട് ഫ്യൂറി എന്നാണ് മനോഹരമായ മരുഭൂമിയുടെ നിറത്തിന് ഥാര്‍ നല്‍കിയിരിക്കുന്ന പേര്. എല്‍‌എക്‌സ്‌ ഹാര്‍ഡ് ടോപ്പ് 4x4 മോഡല്‍ അടിസ്ഥാനമാക്കിയാണ് ഥാര്‍ എര്‍ത്ത് പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ എര്‍ത്ത് ലഭ്യമാണ്. പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷന് 15.40 ലക്ഷവും പെട്രോള്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് 16.99 ലക്ഷവുമാണ് വില. എര്‍ത്ത് എഡിഷന്റെ ഡീസല്‍ മാനുവല്‍ ട്രാന്‍സ്മിഷന് 16.15 ലക്ഷവും ഒട്ടമാറ്റിക് ട്രാന്‍സ്മിഷന് 17.60 ലക്ഷവും വിലയിട്ടിരിക്കുന്നു.

ഥാര്‍ എര്‍ത്ത് എഡിഷനില്‍ 2.0 ലീറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 150 ബിഎച്ച്പി കരുത്തും പരമാവധി 320 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 130 ബിഎച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷനിലുള്ളത്.

mahindra-thar-earth-edition-2

മരുഭൂമിയെ ഓര്‍മിപ്പിക്കുന്ന ഗ്രാഫിക്‌സ് വാഹനത്തിന്റെ ഇരുവശങ്ങളിലുമുണ്ട്. ബോഡി കളര്‍ ആക്‌സന്റുകളില്‍ വിങ് മിററുകളും ഗ്രില്ലും ലഭ്യമാക്കിയിട്ടുണ്ട്. അലോയ് വീലുകളില്‍ ഥാര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ വേഡ് മാര്‍ക്കുകള്‍ മാറ്റ് ബ്ലാക്കിലാണ്. 4x4, ഓട്ടമാറ്റിക് ബാഡ്ജുകള്‍ ചുവന്ന ആക്‌സന്റില്‍ കറുപ്പിലാണ് ഥാര്‍ എര്‍ത്തില്‍ നല്‍കിയിരിക്കുന്നത്.

എര്‍ത്ത് എഡിഷന്റേതായ സവിശേഷതകള്‍ ഇന്റീരിയറിലും കാണാനാകും. ഡോര്‍ പാനലിലും ഇരിപ്പിടങ്ങളിലും ഥാര്‍ ബാഡ്ജിങ് ഉണ്ട്. ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ കറുപ്പ്-ഇളം തവിട്ടു നിറങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. ഡുവല്‍ ടോണ്‍ എസി വെന്റുകളും ഡാര്‍ക്ക് ക്രോം സെന്റര്‍ ഗിയര്‍ കണ്‍സോളും കപ് ഹോള്‍ടറുകളും ഗിയര്‍ നോബും നല്‍കിയിരിക്കുന്നു. വി ഐ എന്‍ പ്ലേറ്റില്‍ പ്രത്യേകമായി സീരിയല്‍ നമ്പറാണ് എര്‍ത്ത് എഡിഷന്‍ വാഹനങ്ങളുടെ മറ്റൊരു സവിശേഷത. മുന്നിലും പിന്നിലും കസ്റ്റമൈസ്ഡ് ആംറെസ്റ്റുകളും 7 ഡി ഫ്‌ളോര്‍ മാറ്റുകളും കംഫര്‍ട്ട് കിറ്റും പ്രത്യേക ആക്‌സസറികളായി മഹീന്ദ്ര നല്‍കുന്നു. ഈ കിറ്റിന് പ്രത്യേകം വില നല്‍കേണ്ടതുണ്ട്.

English Summary:

Auto News, Mahindra Thar Earth Edition - All you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com