ADVERTISEMENT

ചെറു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിമാന സർവീസ് നടത്താൻ മലയാളി മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത് കഴിഞ്ഞ ദിവസമാണ്. മാർച്ച് രണ്ടിന് ഗോവയിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് നടത്തിയ പരീക്ഷണപറക്കലിന് ശേഷമാണ് അനുമതി ലഭിച്ചത്. മലയാളിയുടെ വിമാന കമ്പനിയുടെ എടിആർ 72  600 ന്റെ കൂടുതല്‍ കാര്യങ്ങൾ അറിയാം.

atr-72-600-4

ആകാശത്തെ മൈലേജ് വിമാനം, എടിആർ 72

വിവിധ വേരിയന്റുകളിലായി 44 പേർ മുതൽ 72 പേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കുന്ന വിമാനങ്ങളുണ്ട് ഫ്രഞ്ച് – ഇറ്റാലിയൻ വിമാനമായ എടിആറിന്.  അതിൽ എടിആർ-72-600 എന്ന 72 സീറ്ററർ വിമാനം പാട്ടത്തിനെടുത്താണു സർവീസ് നടത്തുന്നത്. ഈ വർഷം രണ്ട് വിമാനങ്ങളും തുടർന്ന് ഓരോ വർഷവും ആറു മുതൽ എട്ടുവരെ എടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്തും. പരമാവധി 72 യാത്രക്കാരെ വരെ വഹിക്കാൻ സാധിക്കുന്ന ചെറുവിമാനമാണ് എടിആർ 72 600. ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് എയർലൈൻസായ ഇൻഡിഗോയ്ക്ക് നിലവിൽ 78 എടിആർ വിമാനങ്ങളുണ്ട്.

atr-72-600-1

ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറഞ്ഞ റൺവേ മാത്രം മതി എടിആർ വിമാനങ്ങൾക്ക്. വലിയ വിമാനങ്ങൾക്ക് സർവീസ് നടനത്താനാകാത്ത ചെറിയ വിമാനത്താവളങ്ങളിലേയ്ക്ക് സർവീസ് നടത്താമെന്നതും കുറഞ്ഞ ഓപ്പറേഷണൽ കോസ്റ്റ് ആണെന്നതുമാണ് എടിആർ വിമാനങ്ങളുടെ ഏറ്റവും വലിയ ഗുണം. എടിആറിന്റെ കണക്കുകൾ അനുസരിച്ച് മറ്റ് വിമാനങ്ങളെക്കാൾ 40 ശതമാനം കുറവ് ഓപ്പറേഷനൽ കോസ്റ്റ് മാത്രം മതി ഈ ചെറു വിമാനത്തിന്.

atr-72-600-2

ഇതേ വിഭാഗത്തിൽ പെട്ട മറ്റ ചെറു വിമാനങ്ങളെ അപേക്ഷിച്ച് 45 ശതമാനം കുറച്ച് ഇന്ധനംമാത്രമേ ഉപയോഗക്കൂ എന്നും എടിആർ അവകാശപ്പെടുന്നു.  1989 ൽ ഫിൻഎയറാണ് ആദ്യമായി എടിആർ വിമാനം ഉപയോഗിച്ച എയർലൈൻസ്. കഴിഞ്ഞ വർഷം ഒക്ടോബറിലെ വരെ കണക്കുകൾ പ്രകാരം 1800 ൽ അധികം വിമാനങ്ങൾ കമ്പനി നിർമിച്ചിട്ടുണ്ട്. ലോകത്ത് 200 ൽ അധികം എയർലൈൻസുകൾ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. 

atr-72-600

പ്രാറ്റ് ആൻഡ് വിറ്റ്നി കാനഡയുടെ പിഡബ്ല്യു127എക്സ്ടി–എം എന്ന 2750 എച്ച്എച്ച്പി പവറുള്ള എൻജിനാണ് വിമാനത്തിൽ. പരമാവധി 23000 കിലോഗ്രാം ഭാരം വരെ വഹിച്ചുകൊണ്ട് പറന്നുയരാനും 22350 കിലോഗ്രാം വരെ ഭാരവുമായി ലാൻഡ് ചെയ്യാനും എടിആർ 72 600ന് സാധിക്കും. പരമാവധി 25000 അടി ഉയരത്തിൽ വരെ പറക്കാൻ ഈ വിമാനത്തിന് സാധിക്കും. 500 കിലോമീറ്റർ ക്രൂസിങ് വേഗമുള്ള ഈ ചെറുവിമാനത്തിന് 1370 കിലോമീറ്റർ വരെ പറക്കാൻ സാധിക്കും.

English Summary:

Know More About Fly 91 ATR 72-600

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com