ADVERTISEMENT

ഓരോ ദിവസവും ചൂട് റെക്കോർഡുകൾ തകർത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. ചൂടത്ത് പുറത്തിറങ്ങിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ധാരാളമുണ്ട്. അക്കാര്യങ്ങളുടെ കൂട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന പോസ്റ്റാണ് ചൂടു കൂടുന്ന അവസ്ഥയിൽ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നത്.

അന്തരീക്ഷ താപനില വർദ്ധിക്കുന്നതുകൊണ്ട് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? ചൂടത്ത് ഇന്ധനം ഫുൾടാങ്ക് നിറച്ചാൽ എന്താണ് കുഴപ്പം. രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെ അതിനുള്ള വിശദീകരണം നൽകിയിട്ടുണ്ട്.

ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.

English Summary:

Debunking Summer Myths: Is a Full Fuel Tank a Fire Hazard in the Heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com