ADVERTISEMENT

ലണ്ടൻ∙ പ്രമുഖ ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂർ അവധി ആഘോഷം ചെലവഴിക്കാൻ യുകെയിൽ. കുടുംബസമേതം യുകെയിലെ മാഞ്ചസ്റ്റർ, വിൻഡർമിയർ എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന ചിത്രങ്ങളാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആന്റണി പെരുമ്പാവൂർ പങ്കുവെച്ചത്.

/producer-antony-perumbavoor-reaches-uk--for-spending-holidays

വിൻഡർമിയർ തടാകം, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നിൽക്കുന്നതായിരുന്നു ചിത്രങ്ങൾ. സ്റ്റൈലിഷ് ലുക്കിൽ ഉള്ള ചിത്രങ്ങൾ അതിവേഗമാണ് വൈറൽ ആയത്.

/producer-antony-perumbavoor-reaches-uk--for-spending-holidays
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയത്തിൽ ആന്റണി പെരുമ്പാവൂരിന് ഒപ്പം മകൻ ആശിഷ്, മരുമകൻ ഡോ. എമിൽ.Image Credits: Instagram/antonyperumbavoor

യുകെയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമാണ് വിൻഡർമിയറിൽ ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ജൂലൈ മാസത്തിൽ വിൻഡർമിയർ തടാകത്തിൽ ബോട്ടിങിനും മറ്റുമായി എത്തുന്നത്.

/producer-antony-perumbavoor-reaches-uk--for-spending-holidays
ആന്റണി പെരുമ്പാവൂരും ഭാര്യ ഷാന്റിയും വിൻഡർമിയർ തടാകത്തിലെ ബോട്ടിങിൽ. Image Credits: Instagram/antonyperumbavoor

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം സ്റ്റേഡിയം ആണ് ഓൾഡ് ട്രഫോഡ് സ്റ്റേഡിയം. ആന്റണി പെരുമ്പാവൂരിനൊപ്പം ഭാര്യ ഷാന്റി, മകൾ ഡോ. അനീഷ, മകളുടെ ഭർത്താവ് ഡോ. എമിൽ, മകൻ ആശിഷ് എന്നിവരാണ് ഉള്ളത്.

/producer-antony-perumbavoor-reaches-uk--for-spending-holidays
ആന്റണി പെരുമ്പാവൂർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡ് സ്റ്റേഡിയത്തിൽ. Image Credits: Instagram/antonyperumbavoor

Content Summary: Producer Antony Perumbavoor with Family in UK, Viral Photos 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com