ADVERTISEMENT

ബ്രിസ്റ്റളിലെ വിറ്റ്ചർച്ച് കേന്ദ്രമായി പ്രവർത്തിക്കുന്ന യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്‌മോപൊളിറ്റൻ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാ ഘോഷം സെപ്റ്റംബർ പതിനാറിന് രാവിലെ പത്തു മണിമുതൽ വൈകുന്നേരം ആറ് മണി വരെ നടക്കും. കലാ സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് മിഴിവേകാൻ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വർണ്ണാഭമായ വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കുംതിരുവാതിര, നൃത്തസംഗീത രൂപങ്ങൾ, വടംവലി, സംഗീത പരിപാടികൾ, കൂടാതെ ഒക്ടോബറിൽ നടക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നവരാത്രി സംഗീതോത്സവമായ "ശ്രീ രാഗം 2023" ന്റെ മുന്നോടിയായി സംഗീതവിദ്വാൻ ആർഎൽവി ജോസ് ജെയിംസ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക് ടോക്ക് ഷോ തുടങ്ങി നിരവധി പരിപാടികൾ ഈ ആഘോഷ ദിനത്തിൽ ഉണ്ടായിരിക്കും.

നാടൻ വാഴയിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.കൂടുതൽ വിവരങ്ങൾക്ക് കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യേണ്ടതാണ്.വാട്സ്ആപ്പ് നമ്പർ :07754724879.

 

 

English Summary: Bristol Cosmopolitan Club's Onam celebration on 16th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com