ADVERTISEMENT

ബര്‍ലിന്‍∙ 2023ലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ജർമനി മാറുമെന്ന് ഐഎംഎഫ് പ്രവചിച്ചു.ജർമനി മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ആഴത്തിലുള്ള മാന്ദ്യം അനുഭവിക്കുമെന്ന് രാജ്യാന്തര നാണയ നിധി ചൊവ്വാഴ്ച അറിയിച്ചു, യൂറോപ്പിന്റെ പരമ്പരാഗത വളര്‍ച്ചാ എഞ്ചിന്‍ ആയ ജര്‍മനി 2023 ല്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന പ്രധാന സമ്പദ് വ്യവസ്ഥയായിരിക്കുമെന്നാണ് പ്രവചിച്ചത്.

ഉയര്‍ന്ന പണപ്പെരുപ്പവും ഉല്‍പ്പാദന മാന്ദ്യവും കാരണം ജർമന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 0.5 ശതമാനം കുറവ് വളർച്ചാ നിരക്കിൽ രേഖപ്പെടുത്തുമെന്ന് ഐഎംഎഫ് പറഞ്ഞു. ജൂലൈയില്‍ 0.3 ശതമാനം കുറവ് വളർച്ചാ നിരക്കിൽ  രേഖപ്പെടുത്തുമെന്നായിരുന്നു പ്രവചനം.

പലിശ നിരക്ക് സെന്‍സിറ്റീവ് മേഖലകളിലെ ബലഹീനത, മന്ദഗതിയിലുള്ള വ്യാപാര പങ്കാളി ഡിമാന്‍ഡ് എന്നിവയുള്‍പ്പെടെ ഒന്നിലധികം പ്രശ്നങ്ങള്‍ ജർമനി അഭിമുഖീകരിക്കുന്നതായി ഐഎംഎഫ് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2023 ന്റെ തുടക്കത്തില്‍ മാന്ദ്യത്തിലേക്ക് നീങ്ങുകയും രണ്ടാം പാദത്തില്‍ നിശ്ചലമാവുകയും ചെയ്ത രാജ്യം. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍  സാമ്പത്തിക സങ്കോചത്തിലേക്ക്‌ നീങ്ങുകയാണ്. ജർമൻ മാന്ദ്യം ഭയപ്പെട്ടതിലും മോശമായിരിക്കുമെന്നാണ് പ്രവചനം. ജർമനിയുടെ പ്രശ്നങ്ങള്‍ യൂറോ സോണിന്റെ വളര്‍ച്ചയ്ക്ക് തടസമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com