ADVERTISEMENT

വിയന്ന∙164 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനായായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ 2024 – 2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനയുടെ ഓസ്ട്രിയ കോഓര്‍ഡിനേറ്റര്‍ റജി മേലഴകത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പുതിയഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു സംസാരിച്ചു.

അഡ്വ. ഘോഷ് അഞ്ചേരില്‍ (കോഓര്‍ഡിനേറ്റര്‍), പോള്‍ കിഴക്കേക്കര പ്രസിഡന്റ്), റിന്‍സ് നിലവൂര്‍ (സെക്രട്ടറി), മനീഷ് മുരളി (ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികാളയും, വൈസ്പ്രസിഡന്റുമാരായി ഷാജി കിഴക്കേടത്തും, ശോഭ കീക്കാട്ടിലും, ജോയിന്റ് സെക്രട്ടറിമാരായി അജിന്‍ വിന്‍സെന്റും, അഷിത ശ്രീധരനും, വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായി ജാന്‍സി മേലഴകത്തും തിരഞ്ഞെടുക്കപ്പെട്ടു.

ചാരിറ്റി കോഓര്‍ഡിനേറ്ററായി ഷഫീക് വക്കം, കള്‍ച്ചറല്‍ കോര്‍ഡിനേറ്ററായി ശ്വേത സുധിര്‍, മീഡിയ കോര്‍ഡിനേറ്ററായി ഹരി പ്രസാദ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഉജാല്‍ പോള്‍ എന്നിവരെയും നിയമിച്ചു. സംഘടനയുടെ പേട്രന്മാരായി തോമസ് പടിഞ്ഞാറേക്കാലയിലും, മാര്‍ട്ടിന്‍ ജോര്‍ജ്ജും നിയമിതരായി.

ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ 2016-ലാണ് ഓസ്ട്രിയ ആസ്ഥാനമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന പുതുതലമുറ പ്രവാസി നെറ്റ്‌വര്‍ക്ക് രൂപം കൊണ്ടത്. തുടര്‍ന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സംഘടനയ്ക്കു യൂണിറ്റുകള്‍ ഉണ്ടായി. പ്രവാസികളെ ജന്മനാടുമായി ബന്ധപ്പെടുത്തുക, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, ആവശ്യഘട്ടങ്ങളില്‍ പ്രവാസികളുടെ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുക തുടങ്ങിയ ലക്ഷ്യങ്ങലാണ് സംഘടനയെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി.

സംഘടനയുടെ നാലാമത് ദ്വിവത്സര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2024 ജനുവരി 27, 28 തീയതികളില്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കും. ബിസിനസ് മീറ്റ്, മീഡിയ കോണ്‍ഫറന്‍സ്, പ്രവാസി ഉച്ചകോടി, വനിതാ സെമിനാര്‍, ആദരിക്കല്‍ ചടങ്ങ്, കലാപരിപാടികള്‍ തുടങ്ങിയ  പരിപാടികള്‍ ഗ്ലോബല്‍ മീറ്റിനെ സമ്പന്നമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com