ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യയിലെത്തി.  മക്രോയെ ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ടാങ്കുകള്‍, നൃത്ത സംഘങ്ങള്‍, കുതിരപ്പട, ഫൈറ്റര്‍ ജെറ്റ് ഫ്ലൈപാസ്ററ് എന്നിവയുള്ള സൈനിക മാര്‍ച്ച് പാസ്ററും സ്വീകരണത്തിനായി ക്രമീകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ഇമ്മാനുവൽ മക്രോ പങ്കെടുക്കും. വ്യാപാര, പ്രതിരോധ ഇടപാടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുംദിനങ്ങളിൽ ഇന്ത്യയുമായി ഫ്രഞ്ച് പ്രസിഡന്റ് നടത്തും. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് ഫ്രാന്‍സ്, പതിറ്റാണ്ടുകളായി യൂറോപ്പിലെ ഏറ്റവും അടുത്ത പങ്കാളികളില്‍ ഒന്നാണ് ഫ്രാന്‍സ്. നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ ഏകീകരിക്കുകയും ആഴത്തിലാക്കുകയും ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്  പറഞ്ഞു. പാരിസും ന്യൂഡല്‍ഹിയും തന്ത്രപരമായ പങ്കാളികളാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഫാൽ വിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെയുള്ള മെഗാ പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച ചർച്ചകളിലും പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

English Summary:

French President Macron has Arrived in India to Attend India's 75th Republic Day Celebrations in New Delhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com