ADVERTISEMENT

പാരിസ് ∙ ഫ്രാന്‍സിലെ കുടിയേറ്റ നിയമത്തിലെ വിവിധ അനുച്ഛേദങ്ങള്‍ ഭരണഘടനാ കൗണ്‍സില്‍ റദ്ദാക്കി.  32 അനുച്ഛേദങ്ങൾക്ക് നിര്‍ദ്ദിഷ്ട നിയമവുമായി മതിയായ ബന്ധമില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ആര്‍ട്ടിക്കിളുകൾ റദ്ദാക്കിയിരിക്കുന്നത്. കുടിയേറ്റ പരിഷ്കരണത്തിനെതിരെയുള്ള നിയമം രാജ്യത്ത് നടപ്പാക്കുന്നതിന് മുമ്പ് നിരവധി ആളുകള്‍ പ്രതിഷേധിച്ചതിന്റെ ഫലത്തിലാണ് ഇപ്പോഴത്തെ തീരുമാനം. 

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ രണ്ടാം ടേമിലെ ഏറ്റവും വലിയ പരിഷ്കരണ പദ്ധതികളിലൊന്നായിരുന്നു ഇത്. കൂടുതല്‍ നിയന്ത്രിത കുടിയേറ്റ നയം എന്ന ആശയത്തോടെയുള്ള പരിഷ്കാരമായിരുന്നു. 

ഫ്രാന്‍സില്‍ വളരുന്ന വിദേശ മാതാപിതാക്കളുടെ മക്കള്‍ക്ക് 18 വയസ്സില്‍ ഫ്രഞ്ച് പൗരത്വം സ്വയമേവ ലഭിക്കേണ്ടതില്ലെന്ന നിയമവും ഇതോടെ അസാധുവായി.

വേഗത്തില്‍ നാടുകടത്തുക, ആനുകൂല്യങ്ങള്‍ കുറയ്ക്കുക. കുടിയേറ്റം കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന നടപടികള്‍ എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കുള്ള ഉയര്‍ന്ന പരിധി ഭരണഘടനയുമായി അടിസ്ഥാനപരമായി പൊരുത്തപ്പെടുമോ എന്ന ചോദ്യത്തിന് ഭരണഘടനാ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായം പറഞ്ഞില്ല.ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ ഫൊട്ടോഗ്രാഫിയും വിരലടയാളവും അനുവദിക്കുന്ന അനുച്ഛേദവും ഭരണഘടനാ വിരുദ്ധമാണൈന്ന് കൗൺസിൽ കണ്ടെത്തി. 

English Summary:

France's Constitutional Council Overturns Immigration Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com