ADVERTISEMENT

വിയന്ന ∙ കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1-ന് സംഘടിപ്പിക്കുന്ന മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ഇതിനോടകം ജര്‍മ്മനി, യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, മാള്‍ട്ട, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. റജിസ്ട്രേഷന് ഇനി ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്.

യൂറോപ്പിലെ മലയാളികളുടെ ഇടയില്‍ ഇത് ആദ്യമായിട്ടാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു ഗ്രൂപ്പ് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നത്. വിയന്നയില്‍ സംഘടിപ്പിക്കുന്ന മത്സരം നാല് ഗ്രൂപ്പുകളിലായി നടക്കുന്നത്. സബ് ജൂനിയര്‍ (5 വയസുമുതല്‍ 10 വയസ്), ജൂനിയര്‍ (11 വയസുമുതല്‍ 16 വയസ്), സീനിയര്‍ (17 വയസുമുതല്‍ 29 വയസ്), അഡള്‍ട്ട് (30 വയസ് തുടങ്ങി മുകളിലോട്ടുള്ളവര്‍) എന്നി വിഭാഗങ്ങളിലായിരിക്കും നടക്കുന്നത്.

സബ് ജൂനിയര്‍ വിഭാഗം ഒഴികെയുള്ള മറ്റു വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും, രണ്ടാം സമ്മാനം 301 യൂറോയും, മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും മെഡലുകളും ജേതാക്കള്‍ക്ക് ലഭിക്കും.

മത്സരാര്‍ത്ഥികള്‍ മലയാളികളോ, മലയാളി വംശജരോ, കൃത്യമായ മലയാളി ബന്ധമോ പശ്ചാത്തലമുള്ളവരോ ഉള്ളവര്‍ ആയിരിക്കണം. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും, ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഒരു ഗ്രൂപ്പില്‍ 5-ല്‍ കുറയാതെയും 10-ല്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഗ്രൂപ്പുകളില്‍ ലിംഗവേര്‍തിരിവ് ഇല്ല. എന്നാല്‍ ഉയര്‍ന്ന എയ്ജ്ഗ്രൂപ്പില്‍ നിന്നും താഴ്ന്ന ഏയ്ജ്ഗ്രൂപ്പിലേയ്ക്ക് ചേര്‍ന്ന് മത്സരിക്കാവുന്നതല്ല. അതേസമയം താഴ്ന്ന എയ്ജ് ഗ്രൂപ്പില്‍ നിന്നും മാക്സിമം 50% പേര്‍ക്ക് ഉയര്‍ന്ന എയ്ജ് ഗ്രൂപ്പില്‍ ചേര്‍ന്ന് മത്സരിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനയുടെ ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ ബിബിന്‍ കുടിയിരിക്കല്‍ (+43 699 19198679), ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ കിണറ്റുകര (+41 76 364 55 68), ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായ ആഷ നിലവൂര്‍ (+43 650 4002684), മജോള്‍ തോമസ് (+43 699 10059201) എന്നിവരെ  സമീപിക്കാവുന്നതാണ്. https://bit.ly/41HYLKn എന്ന ലിങ്കിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

English Summary:

Kairali Niketan Vienna organizes group dance competitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com