ADVERTISEMENT

ലണ്ടൻ ∙ യുകെയുടെ ഭൂരിഭാഗം മേഖലകളിലും വരുന്ന രണ്ട് ദിവസം മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എക്‌സീറ്ററിലെ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതലാകും മഞ്ഞുവീഴ്ച ഉണ്ടാവുക. 24 മണിക്കൂറിനുള്ളിൽ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഴ്ചാവസാനത്തോടെ തണുപ്പേറിയ കാലാവസ്ഥയും പ്രതീക്ഷിക്കാം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, പീറ്റര്‍ബറോ, നോട്ടിങ്ഹാം, മാഞ്ചസ്റ്റര്‍, ഹള്‍, ന്യൂകാസില്‍, നോര്‍ത്ത് വെയില്‍സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 3 വരെയാണ് മഞ്ഞിനുള്ള യെല്ലോ ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്. മഞ്ഞു വീഴ്ചയിൽ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഒരു ദിവസം മുഴുവന്‍ മഞ്ഞ് നീണ്ടു നിൽക്കുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ യാത്രാ ദുരിതങ്ങളും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കി. മഴ, ആലിപ്പഴ വീഴ്ച എന്നിവയോടെയാകും വ്യാഴാഴ്ച 2 സെന്‍റിമീറ്റര്‍ വരെ മഞ്ഞ് വീഴുക. 40 മണിക്കൂര്‍ നീളുന്ന ഇടതടവില്ലാത്ത മഴ പ്രതീക്ഷിക്കാമെന്നും മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

English Summary:

The Met Office has Predicted Two Days of Snow in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com