ADVERTISEMENT

വിയന്ന ∙ കൈരളി നികേതന്‍ വിയന്ന പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. സിറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറിയാത്തിന്‍റെ വികാരി ജനറാള്‍ മോണ്‍. യൂറി കൊളാസ പുതിയ വെബ്സൈറ്റ് അനാച്ഛാദനം ചെയ്തു. കൈരളി നികേതന്‍ അസോസിയേഷനായതിന് ശേഷം വിവരങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാന്‍ ഔപചാരികമായി ഒരു സമഗ്ര ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആവശ്യമായി വന്നതിലാണ് പുതിയ വെബ്‌സൈറ്റ് തുടങ്ങിയത്. കൈരളിയില്‍ സംഘടിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും കാറ്റലോഗ് വെബ്‌സൈറ്റില്‍ വായിക്കാവുന്നതാണ്. അതേസമയം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും കൈരളി നികേതന്‍റെ സ്വന്തമാണെന്നതും വെബ്‌സൈറ്റിനെ പ്രത്യേകതയുള്ളതാക്കുന്നു.

ആകര്‍ഷകമായ രൂപകല്‍പ്പനയും പുതിയ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വെബ്‌സൈറ്റിന്‍റെ ഗാലറിയില്‍ നിന്നും മുന്‍പ് നടന്ന പരിപാടികളുടെ വിഡിയോയും ചിത്രങ്ങളും ലഭിക്കുന്നതോടൊപ്പം, ന്യൂസ് ആന്‍ഡ് ഇവെന്‍റ്‌സ് പേജില്‍ നിന്നും ഏറ്റവും പുതിയ വിവരങ്ങളും ലഭ്യമാണ്.കൈരളി നികേതന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഡാന്‍സ് ഫെസ്റ്റിവല്‍ ജൂണ്‍ 1ന് വിയന്നയില്‍ നടക്കും.വെബ്‌സൈറ്റ്: www.kairalinikethanvienna.at

English Summary:

New website for Kairali Nikethan Vienna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com