ADVERTISEMENT

ബര്‍ലിന്‍ ∙ ഫുൾ ടൈം ജോലി ചെയ്യുന്ന സ്ത്രീകളില്‍ 75 ശതമാനം പേർക്കും പുരുഷന്മാരേക്കാള്‍ കുറവാണ് ജർമനിയിൽ ശമ്പളം  നൽകുന്നതെന്ന് റിപ്പോർട്ടുകൾ. ജർമനിയുടെ സ്റ്റാറ്റിസ്റ്റിക്കിൽ ഓഫിസ് ഡെസ്റ്റാറ്റിസാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫുൾ ടൈം ജോലി ചെയ്യുന്ന സ്ത്രീകളില്‍ 40 ശതമാനം  പേർ സമാന തസ്തിതയിലുള്ള ഫുൾ ടൈം ജോലി ചെയ്യുന്ന പുരുഷന്മാരെക്കാൾ 30 ശതമാനം കുറവാണ് സമ്പാദിക്കുന്ന തുക. അതേസമയം, 26 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള ഫുൾ ടൈം ജോലി ചെയ്യുന്ന പുരുഷന്മാരെക്കാൾ കൂടുതൽ തുക ലഭിക്കുന്നുണ്ട്. രാജ്യാന്തര വനിതാ ദിനത്തിനോട് അനുബന്ധിച്ച് ഈ കണക്കുകൾ പുറത്ത് വിട്ടത്. 

ശുചീകരണം, പാചകം, പരിചരണം എന്നിവ പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ഇവർക്ക് വേതനം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. ജർമനിയിൽ സ്ത്രീകൾക്ക്  ഒരു വര്‍ഷത്തിലേറെ ശമ്പളത്തോടെ കൂടെ പ്രസവാവധി നൽകുന്ന തൊഴിൽ മേഖലകൾ നിരവധിയുണ്ട്. പക്ഷേ കരിയറിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരവും കൂടുതൽ പുരുഷന്മാർക്കാണ് ലഭിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളായ മെക്ലെന്‍ബര്‍ഗ്–വെസ്റ്റേണ്‍ പൊമറേനിയ, ബ്രാന്‍ഡന്‍ബര്‍ഗ്, സാക്സോണി–അന്‍ഹാള്‍ട്ട്, തുരിങിയ, സാക്സോണി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്. പുരുഷന്മാരുടെ ജനസംഖ്യ കൂടുതലായതിനാല്‍, സ്ത്രീകളാണ് ഇവിടെ കൂടുതൽ തുക സമാന തൊഴിലിന് സമ്പാദിക്കുന്നത്. 

English Summary:

Gender Pay Gap so Big in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com