ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ 25 മുൻനിര യൂണിവേഴ്സിറ്റികളെയും സ്കോളർഷിപ്പോടെയുള്ള പഠന സാധ്യതകളും പരിചയപ്പെടുത്തുന്ന സൗജന്യ വിദ്യാഭ്യാസ പ്രദർശനം ശനിയാഴ്ച കൊച്ചിയിൽ. മാഞ്ചസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി – യുകെയുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റി പ്രതിനിധികളെയും കരിയർ വിദഗ്ധരെയും ഉൾപ്പെടുത്തിയുള്ള സ്റ്റഡി എബ്രോഡ് മെഗാ എക്സ്പോ. ഏപ്രിൽ ആറ് ശനിയാഴ്ച രാവിലെ പത്തുമുതൽ വൈകിട്ട് മൂന്നുവരെ കലൂരിലെ ഗോകുലം പാർക്ക് ഹോട്ടലിലാണ് ഈ വിദ്യാഭ്യസ പ്രദർശനം.

ബ്രിട്ടനിലെ ഇരുപത്തഞ്ച് യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി വിദ്യാർഥികൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരമാണ് എക്സ്പോയുടെ പ്രത്യേകത. വിവിധ കോഴ്സുകൾ പഠിക്കാനെത്തുന്നവർക്ക് ബ്രിട്ടനിലെ ജോലി സാധ്യതകളെക്കുറിച്ചും വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചും ഏലൂർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ മാത്യു ജെയിംസ് വിശദീകരിക്കും. ചങ്ങനാശേരി എസ്.ബി. കോളജിലെ പ്രഫ. ഡോ. അജിത് ജെയിംസ് ജോസ് നയിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് സെഷനുമുണ്ടാകും. നേഴ്‌സിങ് അല്ലാതെ യുകെയിൽ വന്നു പഠിച്ചാൽ രക്ഷപെടാൻ വഴിയുണ്ടോ? വെബ് ഡിസൈനിങ്, ബാങ്കിങ് അനലിസ്റ്റ്, റേഡിയോഗ്രഫി തുടങ്ങിയവയൊക്കെ പഠിച്ചാലുള്ള അവസരമെന്താണ്? തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ വിദ്യാഭ്യാസ പ്രദർശനം ഉപകരിക്കും.

English Summary:

Study Abroad Mega Expo'; Free Educational Exhibition in Kochi on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com