ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിൽ ലേണേഴ്‌സ് ലൈസന്‍സുമായി വര്‍ഷങ്ങളോളം വാഹനമോടിക്കുന്നത് ഇനി നടപ്പില്ലെന്ന് ഗതാഗതവകുപ്പ്. പലരും ലേണേഴ്‌സ് പെര്‍മിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോല്‍ക്കുകയും പെര്‍മിറ്റ് പലതവണ പുതുക്കി വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ട്. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞാലുടനെ ഇത്തരം പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കി.

10 തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ പോലും ലേണേഴ്‌സ് ലൈസന്‍സ് വീണ്ടും പുതുക്കി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഇങ്ങനെ ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷം വീതമാണ് അയര്‍ലൻഡിലെ ആദ്യ രണ്ട് ലേണേഴ്‌സ് പെര്‍മിറ്റുകളുടെ കാലാവധി. ടെസ്റ്റ് പാസാകാതെ പെര്‍മിറ്റ് വീണ്ടും വീണ്ടും പുതുക്കി ഡ്രൈവ് ചെയ്യുന്നത് റോഡപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

English Summary:

Driving on a Renewed Learner's License in Ireland is Punishable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com