ADVERTISEMENT

ലണ്ടൻ ∙ അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചതോടെ തനിച്ചായിരിക്കുകയാണ് അമ്മു. ചിചെസ്റ്ററിലെ മലയാളി ദമ്പതികളായ ജോണിയുടെയും റെജിയുടെയും മകളാണ് അമ്മു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച് പതിവുപോലെ ഉറങ്ങാൻ പോയ ജോണിയെ ഏറെ വൈകിയും പുറത്തു കാണാതിരുന്നതോടെ അന്വേഷിച്ച മകളാണ് ചലനമറ്റ നിലയിൽ അച്ഛനെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ജോണിയുടെ ഭാര്യ റെജി മരിച്ചത്. നഴ്സായിരുന്ന റെജി കാൻസർ രോഗത്തെത്തുടർന്നാണ് മരിച്ചത്. ആ ആഘാതത്തിൽ നിന്ന് മോചിതയാക്കുന്നിന് മുൻപേയാണ് അമ്മുവിന് അച്ഛനെയും നഷ്ടമായിരിക്കുന്നത്. 

English Summary:

Malayali passed away unexpectedly in Chichester - Johny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com