ADVERTISEMENT

കൊവെൻട്രി ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ സംഘടിപ്പിച്ചു.  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക, മിഷൻ, പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലകർ പങ്കെടുത്തു.  സഭയുടെ സ്വത്വബോധം വളർത്തുന്നതിലും മതപഠന രംഗം ശക്തിപ്പെടുത്തുന്നതിലും കൂടുതൽ സജീവമായി ഇടപെടാൻ മാർ ജോസഫ് സ്രാമ്പിക്കൽ  വിശ്വാസ പരിശീലകരെ ആഹ്വാനം ചെയ്തു. പതിനാലായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തി മുന്നൂറോളം അധ്യാപകരും ഉൾപ്പെടുന്ന രൂപതയുടെ വിപുലമായ മതബോധന രംഗത്തെ നേട്ടങ്ങൾ സമ്മേളനത്തിൽ ചർച്ചയായി.

മതാധ്യാപക ദിനാചരണത്തിൽ നിന്ന്.
മതാധ്യാപക ദിനാചരണത്തിൽ നിന്ന്.
മതാധ്യാപക ദിനാചരണത്തിൽ നിന്ന്.
മതാധ്യാപക ദിനാചരണത്തിൽ നിന്ന്.

 മത ബോധന കമ്മീഷൻ ചെയർമാൻ റവ ഡോ. വർഗീസ് പുത്തൻ പുരക്കൽ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തി. റവ ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ ഡോ.  ആന്‍റണി ചുണ്ടെലിക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി. ചാൻസിലർ റവ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റർ റവ ഫാ. ജോ മൂലശ്ശേരി വി.സി, റവ ഫാ. ജോർജ് എട്ടുപറ എന്നിവർ ആശംസകൾ അർപ്പിച്ചു. റവ ഡോ. ടോം ഓലിക്കരോട്ട്, റവ ഫാ. നിധിൻ  ഇലഞ്ഞിമറ്റം എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകൾ നയിച്ചു. സിഎൽടി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിശ്വാസപരിശീലകർക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ്  സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷൻ സെക്രെട്ടറി ആൻസി ജോൺസൻ, ടെക്നിക്കൽ കോഡിനേറ്റർ ജിമ്മി മാത്യു, ബർമിങ്ഹാം റീജനൽ സെക്രട്ടറി ഷാജുമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മത ബോധന കമ്മീഷൻ ഭാരവാഹികൾ സമ്മേളനത്തിന് നേതൃത്വം നൽകി.

മതാധ്യാപക ദിനാചരണത്തിൽ നിന്ന്.
മതാധ്യാപക ദിനാചരണത്തിൽ നിന്ന്.
മതാധ്യാപക ദിനാചരണത്തിൽ പങ്കെടുത്തവർ.
മതാധ്യാപക ദിനാചരണത്തിൽ പങ്കെടുത്തവർ.
English Summary:

Catechism Teachers Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com