ADVERTISEMENT

ന്യൂകാസിൽ∙  ഈ മാസം 26 ന്  സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ന്യൂകാസിൽ, ബ്ലെയ്ഡൺ കൂദാശയ്ക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് സഹകാർമികത്വം വഹിക്കും. മേയ്  27 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന പൊതുയോഗത്തിൽ  ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗേറ്റ്‌സ്‌ഹെഡ് മേയർ, യുകെ ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ്, റഷ്യൻ ഓർത്തഡോക്‌സ് ബിഷപ് മാത്യു ഓഫ്സൗരോഷ്, കോപ്‌റ്റിക് ഓർത്തഡോക്‌സ് ചർച്ച് ബിഷപ് ആന്‍റണി എന്നിവർ പങ്കെടുക്കും.

saint-thomas-indian-orthodox-church-newcastle2

ചടങ്ങിൽ ഇംഗ്ലണ്ടിലെ ന്യൂകാസിൽ ചർച്ച്, ന്യൂകാസിലെ കത്തോലിക്കാ സഭ, ന്യൂകാസിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, ന്യൂകാസിൽ ആൻഡ് ഡർഹാം എന്നിവിടങ്ങളിലെ റൊമാനിയൻ ഓർത്തഡോക്സ് സഭ, ന്യൂകാസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ, ഗേറ്റ്സ്ഹെഡിലെ എറിട്രിയൻ ഓർത്തഡോക്സ് സഭ, ന്യൂകാസിലെ എത്യോപ്യൻ ഓർത്തഡോക്സ് സഭ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

English Summary:

Saint Thomas Indian Orthodox Church Newcastle, Blaydon, UK – Holy consecration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com