ADVERTISEMENT

അബുദാബി ∙ കോവിഡ്‌ കാലത്തെ സർഗാത്മക ചിന്തകൾ കഥയും കവിതയും വരകളുമായപ്പോൾ കേരള സോഷ്യൽ സെന്ററിന്റെ ചുമർപതിപ്പ് ‘ജാലകം’ പിറന്നു. അംഗങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും രചനകൾ ഉൾപ്പെടുത്തിയാണ് ചുമർപ്പതിപ്പ് ഇറക്കിയത്. 

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കെഎസ് സിയിൽ എത്താൻ സാധിക്കാത്തവർക്കു ഓൺലൈൻ പതിപ്പും പുറത്തിറക്കി. 

പ്രസിഡന്റ് വി.പി കൃഷ്ണകുമാർ പ്രകാശനം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല, വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്‌, ട്രഷറർ സി.കെ ബാലചന്ദ്രൻ, മുൻ പ്രസിഡന്റ് ബീരാൻക്കുട്ടി തുടങ്ങിയവർ പങ്കെുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com