ADVERTISEMENT

ദോഹ∙ യുഎസും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള പ്രത്യേക യോഗത്തിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്.

 

അഫ്ഗാനിലെ നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ഈ ആഴ്ചയിൽ യുഎസ്-താലിബാൻ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് വാഷിങ്ടൺ സ്റ്റേറ്റ് വകുപ്പാണ് പ്രഖ്യാപിച്ചത്.

 

യുഎസിന്റെ അഫ്ഗാൻ പ്രത്യേക പ്രതിനിധി തോമസ് വെസ്റ്റും അഫ്ഗാനിലെ വനിതകൾക്കും പെൺകുട്ടികൾക്കും മനുഷ്യാവകാശങ്ങൾക്കുമായുള്ള പ്രത്യേക പ്രതിനിധി റിന അമിരിയും ദോഹയിൽ താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കി. അഫ്ഗാൻ മന്ത്രാലയങ്ങളിലെ പ്രധാന വ്യക്തികളുമായിട്ടായിരിക്കും കൂടിക്കാഴ്ച.

English Summary: US officials to meet Taliban representatives in Doha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com