ADVERTISEMENT

റിയാദ്∙ അല്‍ഹിലാലിന്റെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മാറിന് കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയില്‍ പെണ്‍കുഞ്ഞ് പിറന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ നെയ്മാർ പുറത്തു വിട്ടു. ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ ഞങ്ങളുടെ ‘മാവി’ എത്തി എന്ന് നെയ്മർ പോർച്ചുഗീസിൽ കുറിച്ചു.  സ്വാഗതം, മകളേ, നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്.. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദിയെന്നാണ് കുറിപ്പിലെ മറ്റു വരികൾ. 

ബ്രൂണ ബിയാൻകാർഡിയും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവരുടെ കുട്ടിയെ സ്വാഗതം ചെയ്തു.  ഇരുവരും മകൾ മാവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ചിത്രങ്ങളും ഇതിനകം പങ്കിട്ടു. സമൂഹ മാധ്യമങ്ങളിൽ നെയ്മറും കാമുകിയും മാതാപിതാക്കളായി എന്ന വാർത്ത സൗദിയിലെ ആരാധകരെ ആവേശത്തിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com