കുരുന്നുകൾ പ്രതിജ്ഞയെടുത്തു; ടിഷ്യുവിന് പകരം ഇനി തൂവാല
Mail This Article
×
അബുദാബി ∙ ഭവൻസ് സ്കൂൾ അബുദാബിയുടെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻ ഗ്രേസ് ക്യാംപെയ്ൻ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സംരംഭമെന്ന് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ പറഞ്ഞു.
ടിഷ്യു പേപ്പറിന് പകരം തൂവാലകൾ ഉപയോഗിക്കാൻ പ്രതിജ്ഞയെടുത്താണ് പരിപാടി സമാപിച്ചത്. അധ്യാപകരും മറ്റു ജീവനക്കാരും വിദ്യാർഥികളും സജീവമായി പങ്കെടുത്തു. പ്രധാനാധ്യാപിക വനിതാ വാൾട്ടർ, ഇക്കോ ക്ലബ് കോഓർഡിനേറ്റർ ജനരജനി എന്നിവർ നേതൃത്വം നൽകി.
English Summary:
Green Grace campaign at Abu Dhabi Bhavan's School
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.