ADVERTISEMENT

ദോഹ ∙ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്കായി ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവക്കെതിരെ വാർഷിക പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ ഇന്ന് തുടങ്ങും. സർക്കാർ സ്‌കൂളുകൾക്ക് 28 മുതലും. ഇൻഡിപെൻഡന്റ്, സ്വകാര്യ, പൊതു സ്‌കൂളുകളിലെ 10-ാം ഗ്രേഡ് വിദ്യാർഥികൾക്കു വേണ്ടിയാണ് ക്യാംപെയ്ൻ. പൊതുജനാരോഗ്യ മന്ത്രാലയമാണ് വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവയുടെ സഹകരണത്തോടെ ക്യാംപെയ്ൻ നടത്തുന്നത്. 

ഓരോ 10 വർഷം കൂടുമ്പോഴും ബൂസ്റ്റർ ഡോസായി കുത്തിവയ്പ് എടുക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. കൃത്യമായ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കുന്നതിനാൽ രാജ്യത്ത് ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻചുമ എന്നിവ വ്യാപകമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്‌ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വകുപ്പ് ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.

English Summary:

Annual vaccination campaign for private school students in Qatar begins today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com