ADVERTISEMENT

ദോഹ ∙ പ്രമുഖ സാഹിത്യകാരനും ചന്ദ്രിക പത്രാധിപരുമായ റഹ്മാൻ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കൻ വഴികൾ’ എന്ന പുസ്തകം ഐസിസി ഖത്തർ പ്രസിഡന്റ് മണികണ്ഠൻ എ.പി, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്തിന് നൽകി പ്രകാശനം നിർവഹിച്ചു. കെഎംസിസി ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിലായിരുന്നു ചടങ്ങ്. ജില്ലാ വൈസ് പ്രസിഡന്റ് നാസർ കൈതക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി ഉദ്ഘാടനം ചെയ്തു.

കെഎംസിസി സംസ്ഥാന ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ പുസ്തകം പരിചയപ്പെടുത്തി. ഓൺലൈന്‌‍ വഴി അംബികാ സുതൻ, കവിത ചെർക്കള, പത്മനാഭൻ ബ്ലാത്തൂർ എന്നിവർ ആശംസ അറിയിച്ചു.

English Summary:

The Book of 'Vakkinte Vadakkan vazhikal' was Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com