ADVERTISEMENT

ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ് ചെയ്യും.

2024 മാർച്ച് 7 നും മാർച്ച് 9 നും ഇടയിൽ കോർണിഷ് സർക്യൂട്ടിലാണ് മത്സരം. പത്ത് ടീമുകളെ പ്രതിനിധീകരിച്ച് ഇരുപതോളം ഡ്രൈവർമാർ മത്സരത്തിൽ പങ്കെടുക്കും. ഫോർമുല 1 ലോക ചാപ്യൻഷിപ്പ് 2024-ന്റെ ആദ്യ റൗണ്ട് ഫെബ്രുവരി 29 നും മാർച്ച് 2-നും ഇടയിൽ ബഹ്‌റൈനിൽ നടന്നിരുന്നു.

ബഹ്റൈൻ രാജ്യാന്തർ സർക്യൂട്ടിൽ നടന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024-ൽ റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പന് കിരീടം ലഭിച്ചിരുന്നു. ടീമിലെ സഹതാരമായ സെർജിയോ പെരെസ് രണ്ടാമതും ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാമതുമെത്തി. ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ട്രോഫികൾ വിതരണം ചെയ്തു.

English Summary:

Formula 1 stc Saudi Arabian Grand Prix 2024 Kicks Off Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com