ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് ഫൊട്ടോഗ്രഫർ മുഹമ്മദ് അൽ-കന്തേരിക്ക് അറബ് യൂണിയൻ ഫോർ ടൂറിസം മീഡിയ (എയുടിഎം) ട്രാവൽ ഫോട്ടോ ഓഫ് ദി ഇയർ 2024 പുരസ്‌കാരം. 'സലാലയുടെ മനോഹരമായ പ്രകൃതി' എന്ന തലക്കെട്ടിൽ കുവൈത്ത് ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച ഫോട്ടോയ്ക്കാണ് പുരസ്കാരം. ഇറാഖിലെ ഹിക്മത്ത് അൽ-അയാഷി, കന്തേരിക്ക് ഒപ്പം അവാർഡ് പങ്കിട്ടു. ഏറ്റവും വലിയ ആഗോള യാത്രാ മേളകളിലൊന്നായ ബർലിൻ ഇന്റർനാഷനൽ ടൂറിസം ട്രേഡിൽ (ഐ ടി ബി) ആണ് അവാർഡ് പ്രഖ്യാപനം നടന്നത്.

mohammad-al-kanderi
മുഹമ്മദ് അൽ-കന്തേരി.

ഈ വർഷത്തെ മത്സരത്തിൽ അറബ് ലോകത്ത് നിന്ന് 16 പേർ പങ്കെടുത്തു. മികച്ച യാത്രാ റിപ്പോർട്ട്, മികച്ച ട്രാവൽ ഫോട്ടോ, മികച്ച ട്രാവൽ ഷോർട് വിഡിയോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ നൽകി. 

English Summary:

Arab Union for Tourism Media Travel Photo of the Year 2024 Award to Mohammad Al-Kanderi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com