ADVERTISEMENT

അബുദാബി ∙ കഴിഞ്ഞ ദിവസം മോസ്‌കോയിലെ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇയിലെ പ്രധാന ഇടങ്ങൾ ഇന്നലെ (ഞായർ) വൈകിട്ട് റഷ്യൻ പതാകയുടെ  നിറങ്ങളിൽ ദീപാലംകൃതമായി. ബുർജ് ഖലീഫ, അഡ്നോക് ആസ്ഥാനം, ബുർജ് അൽ അറബ്,  ദുബായ് ഫ്രെയിം, അബുദാബി ഗ്ലോബൽ മാർക്കറ്റ് ആസ്ഥാനം, അബുദാബി സിറ്റി മുനിസിപ്പാലിറ്റി, അൽ ദഫ്ര സിറ്റി മുനിസിപ്പാലിറ്റി,  ഖലീഫ യൂണിവേഴ്സിറ്റി,  മുബദാല ആസ്ഥാനം, ഷെയ്ഖ് സായിദ് പാലം എന്നിവ ദീപാലംകൃതമായി.

uae-shows-solidarity-with-moscow-victims-of-terrorist-attack3
അബുദാബിയിലെ അഡ്നോക് ആസ്ഥാന മന്ദിരം റഷ്യൻ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായപ്പോൾ. ചിത്രം: വാം

ആക്രമണം ഒട്ടേറെ പേരുടെ ജീവൻ അപഹരിക്കുകയും അതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളെയും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്ന യുഎഇ ആക്രമണത്തെ ഇതിനകം തന്നെ ശക്തമായി അപലപിച്ചിട്ടുണ്ട്.

uae-shows-solidarity-with-moscow-victims-of-terrorist-attack1
യുഎഇയിലെ പ്രധാന ഇടങ്ങൾ റഷ്യൻ ദേശീയപതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി. ചിത്രം: വാം
English Summary:

UAE Shows Solidarity with Moscow's Victims of Terrorist Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com