മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
Mail This Article
×
റിയാദ് ∙ മുൻ പ്രവാസി സാമൂഹിക പ്രവർത്തകനും ദീർഘ കാലം റിയാദിൽ പ്രവാസിയുമായിരുന്ന ആലപ്പുഴ മാരാരിക്കുളം കാണികാട്ട് വീട്ടിൽ കെ. ഡി. ബാബു (62 ) നാട്ടിൽ അന്തരിച്ചു. റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്റെ (ഇവ) ആദ്യകാല ജോയിന്റ് സെക്രട്ടറിയായിരുന്നു.റിയാദിലെ സുവൈദിയിൽ സ്വന്തമായി എസി വർക്ക് ഷോപ്പ് നടത്തിയിരുന്നു. നാട്ടിലെത്തിയ ശേഷവും സാമൂഹിക പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ. ഭാര്യ ജോഷി ബാബു. ഇവ റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.
English Summary:
K.D. Babu Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.