ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കൾക്ക്  സാമ്പത്തികച്ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്ക്സ്വാപ് 2024 സമാപിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തിലധികം വിദ്യാർഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്. നുഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പദ്ധതി ഉദ്ഘാടനം ചെയ്തു. നടുമുറ്റം പ്രസിഡന്റ് സന നസീം, മുൻ പ്രസിഡപ്പ്പ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കൾ നേരിട്ട് തന്നെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഓഡിനേറ്റർമാർ വഴി പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, നജ്ല നജീബ്, റുബീന മുഹമ്മദ് കുഞ്ഞി, ട്രഷറർ റഹീന സമദ്, സെക്രട്ടറി സിജി പുഷ്കിൻ, സുമയ്യ തഹ്സീൻ, എസ്. കെ. ഹുദ, സജ്ന സാക്കി, മുബഷിറ ഇസ്ഹാഖ്,അജീന അസീം, സനിയ്യ കെ സി, ജോളി തോമസ്, ഫരീദ, നിത്യ സുബീഷ്, രമ്യ കൃഷ്ണ, വാഹിദ നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Nadumuttam Qatar organized Bookswap 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com