ADVERTISEMENT

അബുദാബി ∙ യുഎഇ ആസ്ഥാനമായുള്ള വ്യക്തിഗത നിക്ഷേപകർക്ക് പ്രാദേശിക ബാങ്ക് അക്കൗണ്ടുകൾ വഴി വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (ഇഎസ്‍സിഎ) നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം ഒന്നിന് നിലവിൽ വന്ന നിയമം സംബന്ധിച്ച് വിവിധ ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചു. എന്നാൽ പുതിയ നിക്ഷേപത്തിനു മാത്രമാണ് നിയന്ത്രണമെന്നും നേരത്തെയുള്ള നിക്ഷേപത്തെ ഇതു ബാധിക്കില്ലെന്നും വ്യക്തമാക്കുന്നു. യുഎഇയിൽ വിൽക്കാൻ അനുമതിയില്ലാത്ത വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലെ അപകട സാധ്യത ഇല്ലാതാക്കാനാണ് നിയന്ത്രണമെന്നാണ് റിപ്പോർട്ട്. 

ഇതേസമയം കുറഞ്ഞത് 5 ലക്ഷത്തിലേറെ ദിർഹം നിക്ഷേപിക്കുന്ന പ്രഫഷനൽ നിക്ഷേപകർക്ക് തുടർന്നും വിദേശ നിക്ഷേപം നടത്താം. എന്നാൽ പ്രഫഷനൽ നിക്ഷേപകരാകാൻ കടുത്ത നിബന്ധനയുണ്ട്. ആ പദവി ലഭിക്കുന്നതിന് കുറഞ്ഞത് 7.5 കോടി ദിർഹത്തിൽ കുറയാത്ത ആസ്തിയും 15 കോടി ദിർഹത്തിൽ കുറയാത്ത വാർഷിക വരുമാനവും വേണം.

English Summary:

The Emirates Securities and Commodities Authority has tightened regulations around foreign funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com