ADVERTISEMENT

ദുബായ് ∙ പുതിയ സംരംഭകരുടെ എണ്ണത്തിൽ ദുബായിൽ വൻ വർധന. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 26,596 പുതിയ നിക്ഷേപ അക്കൗണ്ടുകളാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ തുറന്നത്. സർക്കാർ, അർധ സർക്കാർ കമ്പനികളുടെ പട്ടിക പ്രഖ്യാപനത്തിനു ശേഷം വിപണി സാക്ഷ്യം വഹിച്ച വൻ കുതിപ്പാണിത്. പുതിയ സംരംഭകരുടെ അക്കൗണ്ടുകളുടെ വർധന മൂന്ന് മാസത്തിനിടെ 103 ശതമാനമായി.  ഈ വർഷം മാർച്ചിലാണ് ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ തുറന്നത് 16,574. ജനുവരിയിൽ 4465 അക്കൗണ്ടും ഫെബ്രുവരിയിൽ 5557 അക്കൗണ്ടുകളും തുറന്നു. 2023 മാർച്ച് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 154 ശതമാനമാണ് കഴിഞ്ഞ മാസത്തെ വർധന. ബിഎച്ച്എം ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസ് കമ്പനിക്കാണ് പുതിയ അക്കൗണ്ടുകൾ കൂടുതൽ – 8,789.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com