ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ ദി ബിഗ് ക്യാഷ് ടിക്കറ്റിന്റെ 69-ാം നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. സുധീർ തൊട്ടിയിൽ ആണ് 100,000 ഡോളർ നേടിയത്. സുധീർ വാങ്ങിയ എട്ടു ടിക്കറ്റുകളിൽ 2523 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. 15 വർഷമായി സൗദിയിൽ  താമസിക്കുന്ന ഇദ്ദേഹം കോഫി ഷോപ്പിലാണ് ജോലി ചെയ്യുന്നത്.

'മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലൂ‌ടെ യാത്ര ചെയ്യുമ്പോൾ താൻ വാങ്ങിയ 8 ടിക്കറ്റുകളിൽ ഒന്നിന് സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് സുധീർ പറഞ്ഞു. മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ടീമിൽ നിന്ന് കോൾ ലഭിച്ചത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു'. 2024 മാർച്ചിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോയപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. 

മുൻപൊരു അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ബിഗ് ക്യാഷ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. മസ്‌കത്ത് ഡ്യൂട്ടി ഫ്രീ മുൻ ജേതാക്കളെക്കുറിച്ച് മനസിലാക്കിയപ്പോൾ ടിക്കറ്റ് വാങ്ങാൻ താൽപര്യമായി. ടിക്കറ്റുകൾ വാങ്ങാൻ  സന്ദർശിക്കുക : https://www.muscatdutyfree.com/departure/shopnwin

100,000 ഡോളർ‌ നേടിയ അദ്ദേഹം തന്റെ നിലവിലെ ജോലി മെച്ചപ്പെടുത്താനും കുടുംബാംഗങ്ങളെ പിന്തുണയ്ക്കാനും സ്വപ്ന ഭവനം പണിയാനും പണം ചെലവഴിക്കും. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ സിഇഒ റെനാറ്റ് റോസ്പ്രവ്ക സുധീറിനെ അഭിനന്ദിച്ചു.

മറ്റു ഭാഗ്യശാലികൾക്കും സമ്മാനം
സുധീറിനെ കൂടാതെ മറ്റു ഭാഗ്യശാലികൾക്ക് മികച്ച സമ്മാനങ്ങള്‍ ലഭിച്ചു. മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിലൂടെ 100,000 ഡോളർ, 15,000 ഡോളർ അല്ലെങ്കിൽ 10,000 ഡോളർ മൂന്നു പേർക്ക് സമ്മാനമായി ലഭിക്കും. മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ട് സന്ദർശിക്കുമ്പോഴോ https://www.muscatdutyfree.com/departure/shopnwin ഓൺലൈനായോ ടിക്കറ്റുകൾ വാങ്ങാന്‍ അവസരമുണ്ട്.

English Summary:

Muscat Duty Free Draw: Sudhir Tottiyil won 100,000 Dollars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com