ADVERTISEMENT

റിയാദ് ∙ പെരുന്നാൾ ആഘോഷം ഗംഭീരമാക്കാൻ ഒരുങ്ങി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. ജിദ്ദയില്‍ പ്രൊമിനൈഡിലും റിയാദില്‍ ബൊളിവാഡ് സിറ്റിയിലും അല്‍കോബാറില്‍ വാട്ടര്‍ ടവറിലും കരിമരുന്ന് പ്രയോഗം നടക്കും. രാത്രി ഒൻപത് മണിക്കായിരിക്കും കരിമരുന്ന് പ്രയോഗം. മദീനയില്‍ അല്‍ആലിയ മാളിന് എതിര്‍വശത്തും ഹായിലില്‍ സലാം പാര്‍ക്കിന് പിന്നിലും അബഹയില്‍ സമാ അബഹയിലും ജിസാനില്‍ നോര്‍ത്ത് കോര്‍ണീഷിലും അറാറില്‍ അറാര്‍ ടവറിന് പിന്നിലും അല്‍ജൗഫില്‍ കിങ്‌ സല്‍മാന്‍ കള്‍ച്ചറല്‍ സെന്ററിന് പിൻ വശത്തും അല്‍ബാഹയില്‍ പ്രിന്‍സ് ഹുസാം പാര്‍ക്കിലും തബൂക്കില്‍ വാദി ദുബാനിലും ബുറൈദയില്‍ കിങ്‌ അബ്ദുല്ല നാഷനല്‍ പാര്‍ക്കിലും നജ്‌റാനില്‍ പ്രിന്‍സ് ഹദ്‌ലൂല്‍ സ്‌പോര്‍ട്ട് സിറ്റിക്ക് സമീപവും കരിമരുന്ന് പ്രയോഗമുണ്ടാകും.

ചിത്രം: സബ്ക്ക്
ചിത്രം: സബ്ക്ക്

വിവധയിടങ്ങളിൽ സംഗീത കച്ചേരികളും നടക്കും. റിയാദ് ബൊളിവാഡ് സിറ്റിയും ബൊളിവാഡ് വേള്‍ഡും നാലു മണിമുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. ഫയാ റിയാദില്‍ രാവിലെ എട്ട് മുതല്‍ മൂന്നു മണി വരെ പ്രവേശനമുണ്ടാകും. ജിദ്ദ പ്രൊമനൈഡില്‍ 10 ദിവസം വിവിധ ആഘോഷ പരിപാടികള്‍ നടക്കും.

English Summary:

Saudi Entertainment Authority is Ready to Make the Eid Celebration Grand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com